ബിഹാർ മന്ത്രിസഭ വികസിപ്പിച്ചു; 31 പേർ കൂടി മന്ത്രിമാർ

നിതീഷ് കുമാർ മന്ത്രിസഭ വികസിപ്പിച്ചു. 31 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ സഹോദരന്‍ തേജ് പ്രതാപ് യാദവും മന്ത്രിമാരുടെ പട്ടികയിലുണ്ട്.
ആര്‍ജെഡിയിലെ 16ഉം ജെഡിയുവിലെ 11 ഉം കോണ്‍ഗ്രസിലെ രണ്ടും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയുടെ ഒരാളും സ്വതന്ത്രനും സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നു.
രാവിലെ 11.30ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലി നല്‍കി. നേരത്തെ, മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും ആഗസ്റ്റ് പത്തിന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.