അഗ്നിപഥിനെതിരെ രാജ്യവ്യാപക സമരത്തിനൊരുങ്ങി കർ‍ഷക സംഘടനകൾ


കേന്ദ്ര സർ‍ക്കാർ‍ പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപക സമരത്തിനൊരുങ്ങി കർ‍ഷക സംഘടനകൾ‍. ഓഗസ്റ്റ് 7 മുതൽ‍ ഓഗസ്റ്റ് 14 വരെ വിവിധ സംസ്ഥാനങ്ങളിൽ‍ പൊതുയോഗങ്ങൾ‍ സംഘടിപ്പിക്കുമെന്ന് സംയുക്ത കർ‍ഷക സംഘടന നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ആദ്യഘട്ടത്തിൽ‍ ഹരിയാന, ഉത്തർ‍പ്രദേശ്, പഞ്ചാബ്, ബംഗാൾ‍, മധ്യപ്രദേശ്, ബീഹാർ‍ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം നടക്കുക. 

മക്കളെ രാജ്യ സേവനത്തിന് അയക്കുന്ന കർ‍ഷക മാതാപിതാക്കൾ‍ക്ക് പദ്ധതി തിരിച്ചടിയാണെന്നും രാകേഷ് ടികായത്ത് പ്രതികരിച്ചു. കർ‍ഷക കുടുംബങ്ങൾ‍ക്കും മാത്രമല്ല രാജ്യസുരക്ഷയ്ക്കും പദ്ധതി ദോഷകരമാണെന്നും ടികായത്ത് പറഞ്ഞു.

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed