എകെജി സെന്‍റർ‍ ആക്രമണക്കേസിലെ പ്രതി ജിതിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി


എകെജി സെന്‍റർ‍ ആക്രമണക്കേസിലെ പ്രതി ജിതിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യൽ‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. ഒറ്റവാക്കാലാണ് കോടതി വിധി പറഞ്ഞത്. പ്രതിക്കെതിരെ നിലവിൽ‍ ശാസ്ത്രീയമായ തെളിവുകൾ‍ ഉണ്ടെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനുമുണ്ട്. ഈ സാഹചര്യത്തിൽ‍ പ്രതിക്ക് ജാമ്യം അനുവദിക്കരുത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്‍റെ പരിധിയിലുള്ളവരെ സ്വാധീനിക്കാന്‍ പ്രതി ശ്രമിക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു.

article-image

cgjvj

You might also like

  • Lulu Exchange
  • Straight Forward

Most Viewed