മഴക്കെടുതി: കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് ദലൈലാമ


തിരുവനന്തപുരം: മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ നേരിട്ട കേരളത്തിന് ഐക്യദാര്‍ഢ്യവുമായി ദലൈലാമ. കനത്തമഴയെ തുടര്‍ന്ന് നിരവധിപേര്‍ മരിക്കാനിടയായതില്‍ ദലൈലാമ ദുഃഖം രേഖപ്പെടുത്തുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നറിയാം. കേരളത്തോടുള്ള തന്‍റെ ഐക്യദാര്‍ഢ്യത്തിന്‍റെ ഭാഗമായി ദലൈലാമ ട്രസ്റ്റില്‍ നിന്ന് ഒരു തുക സംഭാവനയായി ഞാന്‍ വാഗ്ദാനം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ ദലൈലാമ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed