വിക്കിലീക്സ് സ്‌ഥാപകൻ എഡ്വേഡ് സ്നോഡന് റഷ്യ പൗരത്വം അനുവദിച്ചു


വിക്കിലീക്സ് സ്‌ഥാപകൻ എഡ്വേഡ് സ്നോഡന് റഷ്യൻ പൗരത്വം അനുവദിച്ചതായി പ്രസിഡന്‍റ് വ്ലാദിമിർ പുട്ടിൻ അറിയിച്ചു. 2013−ൽ സിഐഎ−എൻഎസ്എ രേഖകൾ പുറത്തുവിട്ടതിന് ശേഷം ഒളിവിൽ പോയ സ്നോഡൻ ഏറെനാളാ‌യി റഷ്യയിലാണ് കഴിയുന്നത്. 72 വിദേശ പൗരന്മാർക്ക് പൗരത്വം അനുവദിച്ചുകൊണ്ടുള്ള പ്രസിഡൻഷ്യൽ ഡിക്രിയിൽ സ്നോഡന്‍റെ പേരും ഉൾപ്പെട്ടതോടെയാണ് വിവരം പുറത്തുവന്നത്. 

2020−ൽ അമേരിക്കൻ−റഷ്യൻ ഇരട്ട പൗരത്വത്തിനായി അപേക്ഷിച്ച സ്നോഡന് റഷ്യ നേരത്തെ സ്ഥിരതാമസാനുമതി നൽകിയിരുന്നു. സ്നോഡനെതിരെ ചാരക്കുറ്റത്തിന് കേസെടുത്ത അമേരിക്ക സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. ഭാര്യയും മക്കളുമൊപ്പം റഷ്യയിൽ അഭയം പ്രാപിച്ച സ്നോഡൻ മാധ്യമങ്ങളിൽ നിന്നും പൊതുവേദികളിൽ നിന്നും അകന്നുനിൽക്കുകയാണ്.

article-image

∫˙˜

article-image

cjvk

You might also like

Most Viewed