ചൈനയിൽ‍ വിമാനത്തിന് തീപിടിച്ചു; 36 പേർക്ക് പരിക്ക്


ചൈനയിൽ‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു. നിസാര പരുക്കുകളോടെ 36 പേരെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. ടിബറ്റ് എയർ‍ലൈൻസിന്റെ വിമാനത്തിനാണ് തീപിടിച്ചത്. ടേക്ക് ഓഫിന്റെ സമയത്ത് റൺവേയിൽ‍ നിന്ന് തെന്നിമാറിയതോടെയാണ് വിമാനത്തിന് തീപിടിച്ചത്.

113 യാത്രക്കാരും 9 ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ചൈനയിലെ തെക്കുപടിഞ്ഞാറൻ നഗരമായ ചോങ് കിംഗിൽ‍ നിന്ന് ടിബറ്റിലെ നൈൻചിയിലേക്ക് പോകുകയായിരുന്നു വിമാനം. തീപിടിച്ചതോടെ യാത്രക്കാരെ പെട്ടന്ന് മാറ്റിയതോടെ വൻ ദുരന്തം ഒഴിവായി.

You might also like

Most Viewed