ഇറാൻ ആക്രമണങ്ങളെ അനുകൂലിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; അഞ്ചു വർഷം തടവുശിക്ഷ ശരിവെച്ച് ബഹ്‌റൈൻ ഹൈക്കോടതി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈന് നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളെ അനുകൂലിക്കുകയും ന്യായീകരിക്കുകയും ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതിയുടെ അഞ്ചു വർഷത്തെ തടവുശിക്ഷ ബഹ്‌റൈൻ കാസേഷൻ കോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ പ്രതി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് കാസേഷൻ കോടതിയുടെ നിർണ്ണായക വിധി.

അഞ്ചു വർഷത്തെ തടവിന് പുറമെ 2,000 ദീനാർ പിഴയടക്കാനും കേസിൽ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിക്ക് കീഴിലുള്ള ആന്റി-സൈബർ ക്രൈം ഡയറക്ടറേറ്റാണ് കേസ് അന്വേഷിച്ച് കണ്ടെത്തിയത്.

ഇറാൻ ആക്രമണങ്ങളെ പിന്തുണച്ചും ന്യായീകരിച്ചുമുള്ള ചിത്രങ്ങളും വീഡിയോകളും കമന്റുകളും അടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ട് ഉടമയെ തിരിച്ചറിഞ്ഞത്. തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ ചോദ്യം ചെയ്യുകയും സാക്ഷിമൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ സാങ്കേതിക വിദഗ്ദ്ധരെ ഉപയോഗിച്ച് പരിശോധിച്ചതിൽ പ്രതി കുറ്റം ചെയ്തതായി വ്യക്തമായി തെളിഞ്ഞിരുന്നു. ഹൈ ക്രിമിനൽ കോടതി പ്രതിക്ക് വിധിച്ച ശിക്ഷ അപ്പീൽ കോടതിയും കാസേഷൻ കോടതിയും പൂർണ്ണമായും ശരിവെക്കുകയായിരുന്നു.

article-image

cddsasasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed