മെസിയിൽ പെനാൽറ്റി ഗോൾ അടിച്ചു ജിഎസ്ടി; ആർബിസിക്ക് 56.32 കോടി രൂപയുടെ നോട്ടീസ്
ഷീബ വിജയൻ
തിരുവനന്തപുരം: പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ കമ്പനിക്ക് (ആർബിസി) കുരുക്ക് മുറുകുന്നു. നികുതിയും പലിശയും പിഴയും ഉൾപ്പെടെ ആകെ 56.32 കോടി രൂപ അടയ്ക്കണമെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കി.
നികുതി ഇനത്തിൽ 25.78 കോടി രൂപയും, പലിശയായി 4.76 കോടി രൂപയും, നികുതി വെട്ടിപ്പിന് 100 ശതമാനം പിഴയായി 25.78 കോടി രൂപയുമാണ് ഈടാക്കുന്നത്. ബാധ്യത വ്യക്തമാക്കിക്കൊണ്ട് ആർബിസിക്ക് ഉടൻ നോട്ടീസ് നൽകാനാണ് ജിഎസ്ടി വകുപ്പിന്റെ നീക്കം.
സെപ്റ്റംബർ 21 വരെയുള്ള കണക്കിന്റെ അടിസ്ഥാനത്തിലാണ് പലിശയും പിഴയും നിർണയിച്ചിരിക്കുന്നത്. മെസിയുടെ പേരിലെ സാമ്പത്തിക ഇടപാടുകളിൽ നികുതി വിവരങ്ങൾ മറച്ചുവെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നികുതി വിവരങ്ങൾ മറച്ചുവെച്ചതിന് പിഴ ചുമത്തണമെന്ന് പ്രത്യേക അന്വേഷണ സംഘം നേരത്തെ ശിപാർശ ചെയ്തിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് പിന്നാലെയാണ് റിപ്പോർട്ടർ കമ്പനിക്കെതിരെ ജിഎസ്ടി വകുപ്പ് നടപടിയിലേക്ക് കടക്കുന്നത്.
ssxasdads

