നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷനെതിരെ വിമർശനവുമായി കോടതി


നടിയെ ആക്രമിച്ച കേസിൽ‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർ‍ജിയിൽ‍ വാദം തുടരുന്നു. കേസിൽ‍ വ്യക്തമായ തെളിവുകൾ‍ പ്രോസിക്യൂഷൻ ഹാജരാക്കുന്നില്ലെന്ന് വിചാരണാ കോടതി വിമർ‍ശിച്ചു. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകൾ‍ എന്തുണ്ടെന്ന് കോടതി ചോദിച്ചു.

നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ‍ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുത്. വാദത്തിനിടെ ചോദ്യങ്ങളോട് എന്തിനാണ് പ്രോസിക്യൂഷൻ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി പൊതുജനാഭിപ്രായം നോക്കിയല്ല പ്രവർ‍ത്തിക്കേണ്ടത് എന്നും കുറ്റപ്പെടുത്തി.

‘രേഖകൾ‍ ചോർ‍ന്നെന്ന് പറയുന്നെങ്കിൽ‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വൈകുന്നത് എന്തുകൊണ്ടാണ്? രഹസ്യ രേഖകൾ‍ കോടതിയിൽ‍ നിന്ന് ചോർ‍ന്നെന്ന ആരോപണത്തിൽ‍ ചോദ്യം ചെയ്യൽ‍ വൈകുകയാണ്. മാർ‍ച്ച് 30ന് അന്വേഷണത്തിന് കോടതി അനുമതി നൽ‍കിയിട്ട് പിന്നീട് എന്തുണ്ടായി? രേഖകൾ‍ കോടതിയിൽ‍ നിന്ന് ചോർ‍ന്നിട്ടില്ലെന്നും വിചാരണാ കോടതി വ്യക്തമാക്കി. ദിലീപിന്റെ ഫോണിലുണ്ടായിരുന്നത് രഹസ്യ 

അതേസമയം കേസിലെ അന്വേഷണ പുരോഗതി എഡിജിപി ഷെയ്ഖ് ദർ‍ബേഷ് സാഹിബ് വിലയിരുത്തി. 

കാവ്യ മാധവന്റെ മൊഴി ഉൾ‍പ്പെടെയുള്ള വിവരങ്ങൾ‍ എഡിജിപി പരിശോധിച്ചു. മാധ്യമങ്ങൾ‍ക്ക് വിവരങ്ങൾ‍ നൽ‍കരുതെന്ന് വീണ്ടും എഡിജെപി കർ‍ശന നിർ‍ദേശം നൽ‍കി. ആലുവയിലെ പത്മസരോവരം വീട്ടിൽ‍ വെച്ച് നാലര മണിക്കൂർ‍ ആണ് അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ‍ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലുകൾ‍ എല്ലാം കാവ്യ നിഷേധിച്ചു. കേസിൽ‍ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ദിലീപിന്റെ സഹോദരി ഭർ‍ത്താവിന്റെ ശബ്ദരേഖ ക്രൈം ബ്രാഞ്ചിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ‍ കൂടിയായിരുന്നു ചോദ്യം ചെയ്യൽ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed