ഓങ് സാൻ സൂചിക്ക് വീണ്ടും തടവു ശിക്ഷ


ഓങ് സാൻ സൂചിക്ക് വീണ്ടും തടവു ശിക്ഷ. അനധികൃതമായി ഇറക്കുമതി ചെയ്ത വാക്കി ടോക്കികൾ കൈവശം വച്ചതിനും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും കുറ്റക്കാരിയാണെന്ന് കണ്ടെത്തി നാല് വർഷത്തെ തടവുശിക്ഷയാണ് പട്ടാളത്തിന്‍റെ നിയന്ത്രണത്തിലുള്ള കോടതി വിധിച്ചത്. മ്യാൻമറിലെ സൈനികഭരണകൂടത്തിനെതിരെ ജനവികാരം സൃഷ്ടിച്ചു എന്നാരോപിച്ച് കഴിഞ്ഞമാസം കോടതി സൂചിയെ നാലുവർ‍ഷം തടവിന് ശിക്ഷിച്ചിരുന്നു. സൂചിക്കൊപ്പം രണ്ട് അനുയായികളെയും ശിക്ഷിച്ചിരുന്നു. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓങ്‌ സാൻ‍ സൂചിയുടെ നേതൃത്വത്തിലുള്ള ജനകീയ സർ‍ക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചത്. ഇതിനു പിന്നാലെ മ്യാൻമറിൽ സൈനിക ഭരണത്തിനെതിരായി വ്യാപകമായ പ്രതിഷേധങ്ങൾ നടന്നു. ജനകീയ പ്രക്ഷോഭങ്ങൾക്കിടെ 1,400ലധികം സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു.

You might also like

  • Straight Forward

Most Viewed