അമേരിക്കയിൽ ക്രിസ്തുമസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി: നിരവധിപേർ കൊല്ലപ്പെട്ടു


വാഷിംഗ്‌ടൺ: അമേരിക്കയിലെ വിസ്‌കോൺസിനിലെ സബർബൻ മിൽവാക്കിയിലെ ക്രിസ്തുമസ് പരേഡിലേക്ക് അതിവേഗത്തിൽ എത്തിയ കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. 12 കുട്ടികൾ ഉൾപ്പെടെ 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. അപകടത്തിന്റെ പേടിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മിൽവൗക്കി ഡൗൺടൗണിൽ നിന്ന് 20 മൈൽ അകലെയുള്ള വൗകെഷയിൽ വാർഷിക ക്രിസ്മസ് പരേഡിനിടെയായിരുന്നു അപകടം. പരേഡ് ആരംഭിച്ച് അരമണിക്കൂർ കഴിഞ്ഞ് പ്രാദേശിക സമയം വൈകുന്നേരം ഏഴുമണിയോടെയായിരുന്നു ചുവന്ന നിറത്തിലുള്ള കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയത്. പലരുടെയും ശരീരങ്ങൾ ചിന്നിച്ചിതറി. പാഞ്ഞെത്തിയ രക്ഷാപ്രവർത്തകരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. കാർഡ്രൈവർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തീവ്രവാദി ആക്രമണമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

You might also like

Most Viewed