ഭീകരവാദം അഫ്ഗാനിസ്ഥാന് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് യുഎൻ


ന്യൂയോർക്ക്: ഭീകരവാദം അഫ്ഗാനിസ്ഥാന് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യ. അഫ്ഗാൻ മണ്ണ് ഭീകരവാദത്തിന് അനുവദിക്കില്ലെന്ന താലിബാന്‍റെ പ്രസ്താവന അന്താരാഷ്ട്ര സമൂഹത്തിന്‍റെ പ്രതീക്ഷയ്ക്ക് ഊന്നൽ നൽകുന്നതാണെന്നും യുഎന്നിലെ ഇന്ത്യൻ അംബാസഡർ ടി.എസ് തിരുമൂർത്തി പറഞ്ഞു. 

അഫ്ഗാനിൽനിന്നും ഒറ്റപ്പെട്ട ആളുകളെ ഒഴിപ്പിക്കുന്നതിനും അവരുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കുന്നതിനുമാണ് അടിയന്തര മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാൻ ഇതിനകം ധാരളം രക്തച്ചൊരിച്ചിലുകളും അക്രമവും കണ്ടിട്ടുണ്ട്. അഫ്ഗാൻ ജനതയുടെ ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്നും തിരുമൂർത്തി കൂട്ടിച്ചേർത്തു.

You might also like

Most Viewed