ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിക്കുന്നു


രാജ്യത്ത് വീണ്ടും ആശങ്കയായി കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,270 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് കേസുകൾ 4,31,76,817 ആയി ഉയർന്നു. രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 24,052 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനമായി ഉയർന്നു.

പുതിയതായി 15 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,24,692 ആയി ഉയരുകയും ചെയ്തു.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed