ഓസ്‌കര്‍ 2023; മികച്ച നടന്‍ ബ്രണ്ടന്‍ ഫ്രേസര്‍; നടി മിഷേല്‍ യോ

ലോക സിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ബ്രണ്ടന്‍ ഫ്രേസര്‍ മികച്ച നടനായി.ബ്രണ്ടന്റെ തിരിച്ചുവരവ് ആഘോഷമാക്കിയ ദ വെയ്ല്‍ എന്ന സിനിമയ്ക്കാണ് അംഗീകാരം. അമിത വണ്ണം കാരണം വീടിനുള്ളില്‍ കഴിയേണ്ടി വന്ന ചാര്‍ളിയുടെ കഥയാണ് ദ വെയ്ല്‍. വെനീസ് മുതല്‍ ടൊറന്റെ വരെയുള്ള എല്ലാ ചലച്ചിത്ര മേളകളിലും ദ വെയ്ല്‍ കണ്ട് മിനിറ്റുകളോളം നിന്ന് കൈയ്യടി. അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള ഏറ്റവും മികച്ച അംഗീകാരം തന്നെയായിരുന്നു ആ കൈയ്യടി. തന്റെ മികവിന് മങ്ങലേറ്റിട്ടില്ല എന്ന് തെളിയിച്ച ചിത്രം. ദി മമ്മി സിനിമയിലൂടെ 90കളുടെ അവസാനത്തില്‍ കുട്ടികളുടെ ഇഷ്ടതാരമാണ് ബ്രണ്ടന്‍.
മിഷേല്‍ യോ 95മാത് ഓസ്‌കറില്‍ മികച്ച നടിയായി മിഷേല്‍ യോ. എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. എവ്‌ലി എന്ന കഥാപാത്രമാണ് ചിത്രത്തിലേത്. ഡാനിയല്‍സ് എന്നറിയപ്പെടുന്ന ഡാനിയേല്‍ ഷീനെര്‍ട്ടും ഡാനിയല്‍ ക്വാനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം, മികച്ച ചിത്രത്തിനും മികച്ച സംവിധായകനും അഭിനയത്തിനും ഉള്‍പ്പെടെയുള്ള നോമിനേഷനുകളില്‍ ഉള്‍പ്പെട്ടിരുന്നു. സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് എന്നിവയിലും അംഗീകരിക്കപ്പെട്ടു. അഞ്ച് പുരസാകാരങ്ങളാണ് എവരിതിങ്ങിന് ലഭിച്ചത്. മികച്ച ചിത്രം, മികച്ച നിര്‍മ്മാണം, മികച്ച സംവിധാനം, മികച്ച ചിത്ര സംയോജനം എന്നിവയാണ് പുരസ്‌കാരം ലഭിച്ച മറ്റ് വിഭാഗങ്ങള്‍.
stdrst