കലാഭവൻ മണി ഓർമയായിട്ട്‌ ഏഴ്‌ വർഷം


പാടിയും ചിരിപ്പിച്ചും നിരവധി അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചും ജന ഹൃദയങ്ങളില്‍ ഇടം പിടിച്ച കലാഭവന്‍ മണിയുടെ അസാന്നിധ്യത്തിന് ഇന്ന് ഏഴ് വര്‍ഷം തികയുകയാണ്. എങ്കിലും ആ മണിമുഴക്കം നിലയ്ക്കുന്നില്ല. അഭിനേതാവ് എന്ന നിലയില്‍ എന്നും ഓര്‍മ്മിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ നല്‍കി. നാടന്‍ പാട്ടുകളെ ജനകീയമാക്കി.

ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടൻ മലയാളവും കടന്ന് അന്യഭാഷകൾക്കും പ്രിയപ്പെട്ടവനായി. 

തെലുഗ്‌, കന്നട, തമിഴ്, മലയാളം ഭാഷകളിലായി ഇരുനൂറോളം സിനിമ. ഹാസ്യതാരമായും സഹനടനായും നായകനായും വില്ലനായും പല പല പകർന്നാട്ടങ്ങൾ. 

പ്രശസ്‌തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയെയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേർത്തുവച്ചിരുന്നു. ദാരിദ്ര്യത്തിന്റെ ദിനങ്ങളിൽനിന്ന്‌ ആരാധകമനസ്സിന്റെ സ്‌നേഹ സമ്പന്നതയിലേക്കാണ്‌ മണിയെന്ന അതുല്യ പ്രതിഭ നടന്നുകയറിയത്‌.

തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായ മണി കൊച്ചിൻ കലാഭവൻ മിമിക്‌സ്‌ പരേഡിലൂടെയാണ്‌ കലാരംഗത്ത്‌ എത്തിയത്‌. അക്ഷരം എന്ന ചലച്ചിത്രത്തിലൂടെ ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ സിനിമയിലെത്തിയെങ്കിലും സല്ലാപത്തിലൂടെയാണ്‌ ശ്രദ്ധേയനാകുന്നത്‌. പിന്നീട്‌ നായകവേഷങ്ങളിലെത്തിയ മണി വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തോടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി.

ദേശീയ ചലച്ചിത്ര പുരസ്‌കാരം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിംഫെയർ അവാർഡ്‌, ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ്‌ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ മണിയെ തേടിയെത്തി. 2016 മാര്‍ച്ച് 6ന് തനിക്കേറെ പ്രിയപ്പെട്ട പാടിയില്‍ വെച്ചായിരുന്നു കലാഭവന്‍ മണിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പിന്നീട് അദ്ദേഹം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. 

article-image

ൈീോേീേ

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed