മലയാളത്തിന്റെ വാനന്പാടിക്ക് ഇന്ന് 59ആം പിറന്നാൾ


പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന്റെ ഉടമ⊃ മലയാളത്തിന്റെ വാനമ്പാടി കെ. എസ് ചിത്രയ്ക്ക് ഇന്ന് 59ആം പിറന്നാൾ‍. വിവിധ ഭാഷകളിലായി എണ്ണിയാലൊടുങ്ങാത്ത ഒരുപാട് പാട്ടുകൾ‍ ആ ശബ്ദത്തിൽ‍ നിന്ന് പുറത്തുവന്നു. അവയെല്ലാം തലമുറ വ്യത്യാസമില്ലാതെ നമ്മൾ‍ നെഞ്ചോട് ചേർ‍ത്തു. 

പ്രണയമായി വിരഹമായി വിഷാദമായി ആങ്ങനെ പല ഭാവങ്ങളിൽ മലയാളത്തിന്റെ പെൺസ്വരമായി മാറിയ ചിത്രയുടെ പാട്ടു കേൾക്കാത്തൊരു ദിനം പോലും മലയാളി കടന്നു പോകുന്നില്ല.വിനയത്തിന്റെ രാഗപൗർണമിയായി നിന്നുകൊണ്ട് അവർ പാടിയ ഭാവാർദ്രമായ ഗാനങ്ങൾ നമ്മുടെ ജീവിതത്തിന്റെ തന്നെ താളമാണ്.

ആറ് ദേശീയ അവാർഡുകൾ, എട്ട് ഫിലിംഫെയർ അവാർഡുകൾ, 36 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ അങ്ങനെ എണ്ണിയാൽ തീരാത്ത പുരസ്കാരങ്ങൾ നിരവധിയാണ്. 1979 ൽ എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ സംഗീത ലോകത്തിനു പരിചയപ്പെടുത്തിയത്. പിന്നീട് ഈ ഗായിക മലയാള ഗാനരംഗത്തെ അതുല്യ പ്രതിഭകളിൽ ഒരാളായി മാറുകയായിരുന്നു. മലയാളത്തിലാണ് തുടക്കമെങ്കിലും പാടറിയേൻ പഠിപ്പറി്യേൻ എന്ന ഗാനമാണ് ചിത്രയ്ക്ക് ആദ്യ ദേശീയ പുരസ്കാരം സമ്മാനിച്ചത്.

തൊട്ടടുത്ത വർഷം ദേശീയ പുരസ്‌കാരത്തിൽ ‘മഞ്ഞൾ പ്രസാദവും ചാർത്തി’ കേരളത്തിലെത്തിച്ചു. പത്മശ്രീ , പത്മഭൂഷൺ ബഹുമതികൾ. കാലം ക‍ഴിയുംതോറും മധുരമേറുകയാണ്. 

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed