ആമസോണും ഫ്ളിപ്കാർ‍ട്ടും നടത്തുന്ന ഓഫർ‍ സെയിൽ‍ ജനുവരി 17മുതൽ


റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഇ−കൊമേഴ്‌സ് ഭീമന്മാരായ ആമസോണും ഫ്ളിപ്കാർ‍ട്ടും നടത്തുന്ന ഓഫർ‍ സെയിൽ‍ ജനുവരി 17ന് ആരംഭിക്കും. ഭൂരിഭാഗം കന്പനികളും കൺ‍സ്യൂമർ‍ ഉൽ‍പ്പന്നങ്ങൾ‍ക്ക് വിലക്കൂട്ടിയ സാഹചര്യത്തിൽ‍ ഓഫർ‍ സെയിലിലൂടെ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ‍ സ്വന്തമാക്കാൻ ഈ അവസരം ഉപയോഗപ്പെടുത്താം. വസ്ത്രങ്ങൾ‍ മുതൽ‍ ഗ്രോസറി ഉൽ‍പ്പന്നങ്ങൾ‍ക്ക് വരെ ഇക്കാലയളിവിൽ‍ വിലക്കിഴിവ് ലഭിക്കും. ഫ്ളിപ്പ്കാർ‍ട്ടിന്റെ ബിംഗ് സേവിംഗ്‌സ് ഡേയ്‌സ് ജനുവരി 17 മുതൽ‍ 22 വരെയാണ്. ഫ്ളിപ്പ്കാർ‍ട്ട് പ്ലസ് അംഗങ്ങൾ‍ക്ക് ജനുവരി 16 മുതൽ‍ ഓഫറുകളിൽ സാധനങ്ങൾ വാങ്ങാം . ഇലക്ട്രോണിക് ഉപകരണങ്ങൾ‍ക്ക് 80 ശതമാനം വരെ വിലക്കിഴിവ് ഉണ്ടാവും. ലാപ്‌ടോപ്പുകൾ‍ക്ക് 40 ശതമാനം വരെയും സ്മാർ‍ട്ട് വാച്ചുകൾ‍ക്ക് 60 ശതമാനം വരെയും കിഴുവുകൾ‍ ലഭിക്കും. ആപ്പിൾ‍, റിയൽ‍മി, ഗൂഗിൽ‍ പിക്‌സൽ‍,  മോട്ടോ, റെഡ്മി തുടങ്ങിയവയുടെ സ്മാർ‍ട്ട്‌ഫോണുകൾ‍ വലിയ ഓഫറുകളിൽ‍ സ്വന്തമാക്കാം. ഐസിഐസി ക്രെഡിറ്റ് കാർ‍ഡ് ഉപയോഗിക്കുന്നവർ‍ക്ക് ഓഫറുകൾ‍ക്ക് പുറമെ 10 ശതമാനം അധിക ഇളവും ലഭിക്കും. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് സെയിൽ‍ ജനുവരി 17 മുതൽ‍ 20 വരെയാണ്. 

പ്രൈം അംഗങ്ങൾ‍ക്ക് ഒരു ദിവസം മുന്പ് തന്നെ ഓഫറുകൾ‍ ലഭ്യമാകും. പല ഉൾ‍പ്പന്നങ്ങൾ‍ക്കും 70 ശതമാനം വരെ വിലക്കിഴിവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്ബിഐ ക്രെഡിറ്റ് കാർ‍ഡ് ഉപയോഗിക്കുന്നവർ‍ക്ക് 10 ശതമാനം അധിക വിലക്കിഴിവും ഉണ്ടാവും. 64,999 രൂപയുടെ വണ്‍പ്ലസ് 9 പ്രൊ സെയിലിന്റെ ഭാഗമായി 54,999 രൂപയ്ക്ക് ലഭിക്കും. മറ്റ് വൺപ്ലസ് ഫോണുകൾ‍ക്കും പതിനായിരം രൂപ വരെ കിഴിവ് ലഭിക്കും. സാംസംഗ് ഗ്യാലക്‌സി, ഷവോമി ഫോണുകൾ‍ക്കും വലിയ ഓഫറുകളാണ് ആമസോൺ നൽ‍കുന്നത്. സ്മാർ‍ട്ട് ടിവി, വാച്ചുകൾ‍, ഇയർ‍ബഡുകൾ‍, സ്പീക്കറുകൾ‍, ഗൃഹോപകരണങ്ങൾ‍ തുടങ്ങിയവയ്ക്കും വിലക്കിഴിവുണ്ട്.

You might also like

Most Viewed