പിജിഎഫ് - ബിഡികെ സെമിനാർ സംഘടിപ്പിച്ചു


മാനസിക സമ്മർദ്ദം എങ്ങിനെ അതിജീവിക്കാം എന്ന വിഷയത്തിൽ പ്രവാസി ഗൈഡൻസ് ഫോറം (പിജിഎഫ്), ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ അംഗങ്ങൾക്കായി സെമിനാർ നടത്തി. പിജിഎഫിന്റെ മാഹൂസിലുള്ള ഹാളിൽ നടന്ന സെമിനാറിൽ ചെയർമാൻ ഡോ ജോൺ പനക്കൽ വിഷയം അവതരിപ്പിച്ചു. ഹൃദയാഘാതവും, ആത്മഹത്യയും ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രവാസികളെ സഹായിക്കാനായി സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, അതിനെ എങ്ങിനെ അഭിമുഖീകരിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.

ബ്ലഡ് ഡൊണേഷൻ രംഗത്ത് ബിഡികെ ചെയ്യുന്ന പ്രവർത്തനങ്ങൾക്കൊപ്പം മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരെ സഹായിക്കുവാൻ പിജിഎഫുമായി സഹകരിച്ചു പ്രവർത്തിക്കുവാനുള്ള സന്നദ്ധത അറിയിച്ച് ബിഡികെ ചെയർമാൻ കെ. ടി. സലിം സെമിനാറിൽ സംസാരിച്ചു. പിജിഎഫ് വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര അതിനുള്ള തുടർ പ്രവർത്തനങ്ങളുടെ രൂപ രേഖയും അവതരിപ്പിച്ചു. പിജിഎഫ്ന്റെ കൗൺസിലിംഗ് രംഗത്തെ പ്രവർത്തനങ്ങൾ പ്രസിഡണ്ട് ലത്തീഫ് കോളിക്കൽ വിശദീകരിച്ചു. പിജിഎഫ് കൗൺസിലർമാരായ ജസീല, ജോസഫ്, സബിത എന്നിവർ സന്നിഹിതരായിരുന്നു.

ബിഡികെ ബഹ്‌റൈൻ പ്രസിഡന്റ്‌ ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ,ട്രെഷറർ ഫിലിപ്പ് വർഗീസ്,വൈസ് പ്രസിഡന്റ്‌ മിഥുൻ മുരളി,സിജോ ജോസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ ജിബിൻ ജോയി, രാജേഷ്, അശ്വിൻ, സുനിൽ, ഗിരീഷ് ,എബി,രേഷ്മ , വിനീത, ശ്രീജ ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.

article-image

FGFGFGF

You might also like

  • Lulu Exhange
  • NEC REMIT

Most Viewed