പ്രവാസി ഭാരതീയ ദിവസ് 2023 ജനുവരി രണ്ടാം വാരം ഇൻഡോറിൽ വെച്ച് നടക്കും

17ആമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ 2023 ജനുവരി 8 മുതൽ 10 വരെ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കും. പ്രവാസി സമൂഹം, ഇന്ത്യയുടെ പുരോഗതിക്ക് വിശ്വസനീയമായ പങ്കാളികൾ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ഇത്തവണ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്നത്. കോവിഡ് കാരണം മുടങ്ങിയിരുന്ന സമ്മേളനം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ നടക്കുന്നത്. pbdindia.gov.in എന്ന വെബ്സൈറ്റ് മുഖേനെയാണ് റെജിസ്ട്രേഷൻ നടക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന പ്രവാസികൾക്ക് സിസ്കൗണ്ടുകൾ അനുവദിച്ചിട്ടുണ്ട്. നവംബർ 30 വരെയാണ് റെജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുക.
ബഹ്റൈനിലുള്ളവർക്ക് സമ്മേളനത്തെ പറ്റി കൂടുതൽ അറിയാൻ 17560369/17300621 എന്നീ നമ്പറുകളിലോ info.bahrain@mea. gov.in /cons.bahrain@mea എന്നീ ഇ−മെയിലുകളിലും ബന്ധപ്പെടാവുന്നതാണ്.
fgjfvg