ബഹ്റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവവും വിദ്യാരംഭവും സംഘടിപ്പിക്കും


ബഹ്റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവവും വിദ്യാരംഭവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നവരാത്രി ദിനങ്ങളിൽ ദേവി പൂജയും ഭജനയും പ്രസാദ വിതരണവും ഉണ്ടായിരിക്കും. ഒക്ടോബർ അഞ്ചിന് വിജയദശമിദിനത്തിൽ രാവിലെ 5.30 മുതൽ വിദ്യാരംഭ ചടങ്ങുകൾ നടക്കും. 

അൽഹിലാൽ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോളജിസ്റ്റ് ഡോ. രൂപ് ചന്ദ് കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കുമെന്ന് ചെയർമാൻ കെ. ചന്ദ്രബോസ്, ജനറൽ സെക്രട്ടറി രാജേഷ് കണിയാംപറമ്പിൽ, വൈസ് ചെയർമാൻ എൻ.എസ്. റോയ് എന്നിവർ അറിയിച്ചു. വിദ്യാരംഭം ബുക്കിങ്ങിനായി ജോസ്‌കുമാറുമായി 33308626 അല്ലെങ്കിൽ സുരേന്ദ്രൻ സോപാനവുമായി 39735787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

article-image

ംപ

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed