ആം ആദ്മി പാർട്ടിയുടെ ബഹ്‌റൈൻ ഘടകത്തിന് പുതിയ ഭാരവാഹികൾ


ആം ആദ്മി പാർട്ടിയുടെ ബഹ്‌റൈൻ ഘടകത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ പി.സി. സിറിയക്, എറണാകുളം ജില്ല കൺവീനർ സാജു പോൾ, പറവൂർ മണ്ഡലം കൺവീനർ ബെൽസൺ എന്നിവർ വിഡിയോ കോൺഫറൻസിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സണ്ണി ഹെൻട്രി കൺവീനറും, പങ്കജനാഭൻ ജോയിന്റ് കൺവീനറും, ലിജേഷ് മൈക്കിൾ സെക്രട്ടറിയുമായ കമ്മിറ്റിയിൽ ബേബി പീറ്റർ (ജോയിന്റ് സെക്രട്ടറി), സിബി കൈതാരം (ട്രഷറർ.), എൻ.എസ്.എം ഷെരിഫ്, രഞ്ജു രാജൻ, ജിൻസ് (സോഷ്യൽ മീഡിയ കൺവീനർമാർ.), കെ.ആർ. നായർ, നിസാർ കൊല്ലം, അഷ്‌കർ പൂഴിത്തല, സിബിൻ സാലിം (ഉപദേശക സമിതി അംഗങ്ങൾ) എന്നിവരും ഉൾപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed