ബഹ്റൈനിൽ ഉച്ചജോലി വിലക്ക് ജൂലൈ ഒന്ന് മുതൽ


രാജ്യത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന ഉച്ചജോലി വിലക്ക് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു. തുറസ്സായ സ്ഥലങ്ങളിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്കാണ് നിയമം ബാധകമാക്കുക. തീരുമാന പ്രകാരം ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് നാലുവരെ പുറം ജോലികൾ പാടില്ല. സൂര്യാതപം, നിർജലീകരണം, മറ്റ് ഉഷ്ണ രോഗങ്ങൾ എന്നിവയിൽനിന്ന് സംരക്ഷണം നൽകുന്നതിനും തൊഴിലിടങ്ങളിലെ അപകടങ്ങൾ കുറക്കുന്നതിനും ഇത് സഹായിക്കും. ആഗസ്റ്റ് 31വരെയാണ് നിയമം നടപ്പാക്കുക. നിയമം കർശനമായി നടപ്പാക്കണമെന്ന് കമ്പനി അധികാരികളോട് മന്ത്രി നിർദേശിച്ചു. നിയമം തെറ്റിക്കുന്ന കമ്പനി ഉടമകൾക്ക് മൂന്ന് മാസം തടവോ, അയ്യായിരം മുതൽ പതിനായിരം ദിനാർ വരെ പിഴയോ ശിക്ഷയായി ലഭിക്കും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed