കോവിഡ് കാരണം ബഹ്റൈനിൽ ഒരു മലയാളിക്ക് കൂടി ജീവൻ നഷ്ടമായി


 

മനാമ: കോവിഡ് നിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിന് രാജ്യ തലസ്ഥാനമായ മനാമയിലെ നിരവധി റസ്റ്റോറന്റുകളും, കഫ്തേരിയകളും ആരോഗ്യ മന്ത്രാലയം അടപ്പിച്ചു. ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല എന്ന നിയമമാണ് പലരും തെറ്റിച്ചത്. അതേസമയം കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഒരു മലയാളിക്ക് കൂടി ജീവൻ നഷ്ടമായി. ഇന്നലെ രാത്രിയോടെയാണ് 62 വയസ് പ്രായമുള്ള കടമനിട്ട സ്വദേശി ജേക്കബ് മാത്യുവിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതം ആണ് മരണ കാരണം എന്ന് ബന്ധുക്കൾ അറിയിച്ചു. 28 വർഷമായി ബഹ്റൈനിലുള്ള പരേതൻ ബഹ്റൈൻ കാർ പാർക്ക് കന്പനി ജീവനക്കാരനായിരുന്നു. ബഹ്റൈനിലെ ഐപിസി എബനിസേർ ഷാലോം സഭയുടെ സജീവ പ്രവർത്തകനായിരുന്ന ജേക്കബ് മാത്യു കഴിഞ്ഞ ഒരു മാസത്തോളമായി കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ഭാര്യ ഷെർലി, മക്കൾ: റിഥിമ ബിബിൻ (ഓസ്ട്രേലിയ), ഷിക്ക റിനു (ബഹ്റൈൻ). ഇന്നലെ എഴുപത് വയസ് പ്രായമുളള രണ്ട് സ്വദേശികളും കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ഇന്നലെ 371 പുതിയ കോവിഡ് ബാധിതരെ കൂടി കണ്ടെത്തിയതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3612 ആയിട്ടുണ്ട്. ഇന്നലെ 408 പേർക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 73421 ആയി. ഇപ്പോൾ കോവിഡ് ബാധിച്ചവരിൽ 42 പേർ ഗുരുതരാവസ്ഥയിലാണ്. അതേസമയം ഇന്നലെ 11127 പേർക്ക് കൂടി പരിശോധന നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 15,99,549 ആയിട്ടുണ്ട്. ഇന്ന് മൂന്ന് മണി വരെ ലഭിച്ച വിവര പ്രകാരം ഇന്ന് മരണങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ 292 പേരാണ് ബഹ്റൈനിൽ കോവിഡ് കാരണം മരണപ്പെട്ടിരിക്കുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed