പി ലീലയെ ഓർക്കുമ്പോൾ


പി പി സുരേഷ്

ഏറ്റവും സൗഭാഗ്യവതിയായ ഗായിക ശ്രീമതി പി. ലീല
മേല്പത്തൂരിന്റെ നാരായണീയം, തുഞ്ചത്ത് എഴുത്തച്ഛന്റെ ഹരിനാമകീർത്തനം, പൂന്താനത്തിന്റെ ജ്ഞാനപ്പാന, ഗുരുവായൂർ സുപ്രഭാതം..ഇങ്ങിനെ നിരവധി ഭക്തി ഗാനങ്ങളും ആലപിക്കാൻ ഭാഗ്യം ലഭിച്ച ഗായികയും മലയാള സിനിമാ സാഹിത്യ ചരിത്രത്തിലെ ഭാസുര നക്ഷത്രവുമായിരുന്നു ശ്രീമതി പി. ലീല. ഭക്തി ഗാനസാഹിത്യത്തിൽ ഇത്രയും സൗഭാഗ്യവതിയായ മറ്റൊരു മഹാഗായിക ഇല്ലെന്നു തന്നെ പറയാം.. 1934 മെയ്‌ 19 നു ജനിച്ച പി. ലീല 2005 ഒക്ടോബർ 31 നു അന്തരിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചു പാടിയ അതി മനോഹരമായ ഗാനമാണ് 1963 ൽ റിലീസ് ചെയ്ത ചിലമ്പൊലി എന്ന ചിത്രത്തിലുള്ളത്.
പ്രിയ മാനസ നീ വാ വാ , പ്രേമ മോഹന ദേവാ
വാതിലു തുറന്നു നിൻ വരവും കാത്തിരിപ്പൂ ഞാൻ

ചിന്താമണി എന്ന ദേവദാസി ഗുരുവായൂർ ക്ഷേത്രത്തിൽ നൃത്തം ചെയ്യുമ്പോൾ ചിലങ്ക ഊരി തെറിച്ച വില്വ മംഗലം സ്വാമിയാരുടെ മുന്നിൽ വന്നു വീഴുന്നു. ഈ ചിത്രം കണ്ടവർ ആരും ഈ ഗാനരംഗം മറക്കുകയില്ല. അമ്പതുകളിലെ മലയാളം, തമിഴ്, തെലുഗു, കന്നഡ സിനിമകളിൽ പി ലീല യുടെ സ്വര മാധുരി സ്പഹുരിച്ചിട്ടുണ്ട്. ഇന്നും മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്ന നൂറു കണക്കിന് ഗാനങ്ങൾ പി ലീലയുടേതായിട്ടുണ്ട്.

യക്ഷി എന്ന ചിത്രത്തിലെ
സ്വർണച്ചാമരം വീശി എത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ
സ്വർഗ്ഗ സീമകൾ ഉമ്മ വയ്ക്കുന്ന സ്വപ്നയിരുന്നെങ്കിൽ ഞാൻ
കാവ്യമേള എന്ന സിനിമയിൽ പി. ലീല പാടിയ ദേവി ശ്രീ ദേവി തേടി വരുന്നു ഞാൻ നിൻ ദേവാലയ വാതിൽ തേടി വരുന്നു ഞാൻ
ഒരു കാലഘട്ടത്തിന്റെ ഗാനമായിരുന്നു അത്.

കേരള ഗവണ്മെന്റ് ആദ്യമായി സിനിമാ അവാർഡുകൾ നൽകി തുടങ്ങിയപ്പോൾ പി ലീലയ്ക്കു മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.
കടൽപ്പാലം എന്ന സിനിമ യിലെ വയലാറും ദേവരാജനും ഒരുക്കിയ
ഉജ്ജയിനിയിലെ ഗായിക
ഉർവശി എന്നൊരു മാളവിക
ശില്പികൾ തീർതത കാളിദാസന്റെ കൽ പ്രതിമയിൽ മാലയിട്ടു.

കടത്തു കാരൻ എന്ന സിനിമയിൽ ക്ഷേത്ര വുമായി ബന്ധപ്പെട്ട ഗാനം
തൃകാർത്തികയ്ക്കു തിരി കൊളുത്താൻ വന്ന നക്ഷത്ര കന്യകളെ നിങ്ങൾ കൈത പൂങ്കടവിൽ കളി വള്ളം തുഴയും കടത്തു കാരനെ കണ്ടോ

അതിമനോഹരം ആയ ഒരു ഗാനമാണ് ഭാര്യമാർ സൂക്ഷിക്കുക എന്ന സിനിമയിലെ
ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം നിൻ ചിരിയിൽ അലിയുന്നെൻ ജീവരാഗം

തച്ചോളി ഒതേനൻ എന്ന സിനിമയിലെ ഭാവ സുന്ദര മായ ഗാനം
കന്നി നിലവത്തു കസ്തുരി പൂശുന്ന കൈതെ
കൈതെ കൈനാറി
കയ്യിലിരിക്കണ പൂമണ മിത്തിരി കാറ്റിന്റെ കയ്യിൽ കൊടുത്താട്ടെ

കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല ഇത്തിരി മുല്ലയ്ക്കാ രു കൊടുത്തു മുത്തു പതിച്ചൊരു പൂതാലി

ഗുരുവായൂർ കേശവൻ എന്ന സിനിമയിലെ അതി സുന്ദര മായ ഗാനം
സുന്ദര സ്വപ്നമേ നീയെനിക്കേകിയ വർണ ചിറകുകൾ വീശി പ്രത്യുഷ നിദ്രയിൽ ഇന്നലെ ഞാനൊരു ചിത്ര പതങ്ക മായ് മാറി

കാവ്യമേള എന്ന സിനിമയിൽ പി
ലീല പാടിയ മനോഹര ഗാനം അവർ തന്നെ വേദിയിൽ നിന്നു പാടുന്നുണ്ട്
സ്വപ്‌നങ്ങൾ സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗ കുമാരികളല്ലോ
നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമി ലോകം

1955 ൽ റിലീസ് ചെയ്ത മിസ്സി'അമ്മ എന്ന തമിഴ് ചിത്രത്തിൽ പി. ലീല യും എ. എം രാജയും ചേർന്ന് പാടി യ യുഗ്മ ഗാനം സൂപ്പർ ഹിറ്റ് ആയിരുന്നു
വാരായോ വെണ്ണിലാവേ കേലായോ എങ്കൾ കഥയെ

എ. എം. രാജയോടൊപ്പം നിരവധി യുഗ്മ ഗാനങ്ങൾ പി. ലീല പാടിയിട്ടുണ്ട്
ശാസ്ത്രീയ സംഗീതത്തിൽ ലഭിച്ച അഗാധമായ ജ്ഞാനം പി. ലീല എന്ന ഗായികയെ വേറിട്ട്‌ നിർത്തുന്നു. വിവിധഭാഷകളിൽ 5000 ൽ അധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. പദ്മ പുരസ്‌കാരം അവർക്കു ലഭിച്ചിട്ടുണ്ട്. ദക്ഷിണെന്ത്യ യിൽ അതിപ്രശസ്ത യാ യ അവർക്കു ധാരാളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യദുകുല കാമ്പോജിയും യമുനകല്യാണിയും വൃന്ദാവന സാരംഗ യും മോഹനവും ആനന്ദ ഭൈരവിയും ഷഹാനയും മധ്യമവതിയും അമൃതവാഷിണിയും ബിലഹരിയും മുഖാരിയും കരതലമലകം പോലെ അനായാസം അവർ പാടി ഫലിപ്പിച്ചിട്ടുണ്ട്. ആദ്യകാല തെന്നിന്ത്യൻ നടി മാർക്ക് വേണ്ടിയായിരുന്നു പി. ലീലയുടെ ഗാനങ്ങൾ. ഏറ്റവും ലളിത മായ ഗാനം ആയിരുന്നു ഓടയിൽ നിന്നു എന്ന സിനിമയിലെ അമ്പല കുള ങ്ങരെ കുളിക്കാൻ ചെന്നപ്പോൾ അയലത്തെ പെണ്ണുങ്ങൾ കളിയാക്കി

കടലമ്മ എന്ന സിനിമയിലെ ഒരുഗാനം
വരമരുളുക വന ദുർഗ വസന്ത വന ദുർഗ

നൃത്ത ഗാനങ്ങൾ കുറയേറെയുണ്ട്. അമ്മയേക്കാണാൻ എന്ന സിനിമയിലെ ഗാനം
ഗോക്കളെ മേച്ചുകൊണ്ട് കാലിന്ദി തീരത്തുള്ള പൂക്കളിറുത്തു് കൊണ്ട് ഗോവിന്ദനിന്നു വന്നു...

രമണൻ എന്ന സിനിമയിലെ അതി ലളിത മായ ഗാനം
കാനനച്ഛായയിൽ ആടുമേയ്ക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ പാടില്ല പാടില്ല നമ്മെ നമ്മൾ പാടെ മറന്നൊന്നും ചെയ്തുകൂടാ

മലയാള ഭാഷ ഉള്ള കാലത്തോളം ഈ മഹാ ഗായികയെ മലയാളികൾ മറക്കാതിരിക്കട്ടെ.....

You might also like

Most Viewed