വയലാർ രാമവർമ്മ എന്ന മായിക ഗാനവസന്തം


ഒരു നീണ്ട കാലഘട്ടം മുഴുവൻ ശ്രോതാക്കളെ വശ്യ സുന്ദരമായ ഗാനസാഗരത്തിൽ ആറാടിച്ച സിനിമാ ഗാന രചയിതാവായിരുന്നു വയലാർ രാമവർമ്മ. അപൂർവ പ്രതിഭയായിരുന്ന വയലാർ രാമവർമ്മ 1928 മാർച്ച്‌ 25നാണ് വയലാറിൽ ജനിച്ചത്. 1975 ഒക്ടോബർ 27 നു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. മലയാള സിനിമാ നാടക ഗാന ചരിത്രത്തിലെ സുവർണകാലമായിരുന്നു വയലാർ രാമവർമ്മ ജീവിച്ചിരുന്ന കാലം.1500 ലധികം സിനിമാ ഗാനങ്ങളും 140 ലധികം നാടക ഗാനങ്ങളും കുറെയേറെ കവിതകളും അദ്ദേഹം രചിച്ചു. 47 വർഷത്തെ ഹ്രസ്വമായ ജീവിതത്തിൽ അദ്ദേഹം സ്പർശിക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. ഭക്തി, പ്രണയം, വിപ്ലവം, പ്രതികാരം, സ്വപ്നം,നിരാശ, ധാർമികരോഷം, വാത്സല്യം, അതിഭീകരമായ മരണം എന്ന മഹാസത്യം എന്നിങ്ങനെ നീളുന്നു. കാവ്യ മധുരിമയേറിയ ഗാനങ്ങൾ രചിച്ചുകൊണ്ട് സാധാരണ ജനങ്ങളുടെ ആസ്വാദനതലം തിരിച്ചറിഞ്ഞു അദ്ദേഹം. ലളിത കോമള കാന്തപദങ്ങളും അവയുടെ ഔചിത്യമേറിയ സമ്മേളനവും ചേർത്ത് ശ്രവണ സുന്ദരമായ ഗാനങ്ങൾ സൃഷ്ടിച്ചു.

പി പി സുരേഷ്

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed