മഹാകവി കുമാരനാശൻ ഒരു കാവ്യ വസന്തത്തിന്റെ ഉദയം


മഹാകാവ്യം എഴുതാതെ മഹാകവിയായ മഹാനുഭാവൻ ആണ് എൻ. കുമാരനാശാൻ. അദ്ദേഹം 1873 ഏപ്രിൽ 12നു തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനിച്ചു സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ അക്ഷീണം പോരാടിയ മുന്നണി പോരാളിയായിരുന്നു മഹാകവി കുമാരനാശാൻ. 1924 ജനുവരി 16നു പല്ലനയാറ്റിൽ സംഭവിച്ച ബോട്ടപകടത്തിൽ അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അന്ന് അദ്ദേഹത്തിന് 51 വയസ്സായിരുന്നു. മഹാകവി കുമാരനാശാന്റെ 151 ആം ജന്മ വാർഷിക ദിനമായിരുന്നു ഏപ്രിൽ 12, 2024.

ലാളിത്യം തുളുമ്പുന്ന കോമള പദാ വലികളും അവയിൽ അന്ദർഭവിച്ചിട്ടുള്ള തത്വ രഹസ്യങ്ങളുമാണ് മഹാകവി കുമാരനാശാനെ വേറിട്ട്‌ നിർത്തിയത്. അദ്ദേഹത്തിന്റെ സരള കോമള മായ രചന ശൈലിയിൽ ഒട്ടേറെ മഹദ് കൃതികൾ രൂപമെടുത്തു. കാവ്യ രചനയ്ക്കു മുതൽ കൂട്ടായ കുറെയേറെ ഘടകങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ തെളിഞ്ഞു കാണാം. കാവ്യാലോകത്തു കാല്പനിക വസന്തത്തിന് തിരി കൊളുത്തിയ കൃതിയായിരുന്നു 1907ൽ അദ്ദേഹം രചിച്ച വീണപൂവ് എന്ന ഖണ്ഡ കാവ്യം. 2007ൽ അതു 100 ആം വർഷം ആഘോഷിച്ചു 2013 ൽ നളിനി എന്ന ഖണ്ഡ കാവ്യം 100 ആം വർഷം ആഘോഷിച്ചു. 2014 ൽ ലീല എന്ന ഖണ്ഡകാവ്യം 100 വർഷം തികച്ചു. ചിന്താവിഷ്ടയായ സീത, ബാലരാമായണം, പ്രരോദനം ദുരവസ്ഥ വനമാല മണിമാല കരുണ എന്നിങ്ങനെ ആശാന്റെ എല്ലാ കൃതികളും 100 വർഷം ആഘോഷിച്ചു കഴിഞ്ഞു. ഈ കൃതികളുടെ പുതുമ ഇന്നും മാഞ്ഞിട്ടില്ല.

മലയാള കവിതാരാമത്തിൽ നൂതന സരണി ആവിഷ്കരിച്ച മഹാകവി കുമാരനാശാന്റെ കരുണ ഏറ്റവും ശ്രദ്ധേയമായ കൃതിയായിരുന്നു. പുഷ്പവാടി എന്ന കവിത സമാഹാരത്തിലുള്ള തള്ളയും കുട്ടിയും എന്ന കവിത 3ആം ക്ലാസ്സിൽ സിലബസിൽ ഉണ്ടായിരുന്നു. ശ്രീ നാരായണ ഗുരുദേവൻ മഹാകവി കുമാരനാശാന്ന് പ്രപഞ്ച രഹസ്യങ്ങൾ വെളിപ്പെടുത്തി കൊടുക്കുന്ന രീതിയിലാണ് അതിന്റെ രചന. അതു തന്നെയാണ് അതിന്റെ വൈശിഷ്ട്യവും.
ഈ വല്ലിയിൽ നിന്നു ചെമ്മേ
പൂക്കൾ പോകുന്നതാ പറന്നമ്മേ
തെറ്റി നിനക്കുണ്ണി ചൊല്ലാം നൽപൂമ്പാറ്റകളല്ലേയിതെല്ലാം
ഒടുവിൽ കുട്ടിയെ അമ്മ സമാധാനിപ്പിക്കുന്നത് ഇങ്ങനെ
നാം ഇങ്ങറിയുവതു അല്പം എല്ലാം ഓമനേ ദേവസങ്കൽപം
നിഷ്കളങ്ക ബാല്യങ്ങൾക്കു പ്രപഞ്ച രഹസ്യങ്ങൾ അറിയാനുള്ള ആകാംക്ഷയും ഔൽസുക്യവും ചിത്രീകരിച്ചു ആശാന്റെ കാവ്യരചന പാടവം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ജാതി വ്യവസ്ഥായ്‌ക്കെതിരെയുള്ള കൊടുംകാറ്റിന്റെ പടവാളുകളായിരുന്നു ദുരവസ്ഥയും ചണ്ഡല ഭിക്ഷയുകിയും ഇരുൾ അടഞ്ഞ കേരളീയ സാമൂഹ്യ വ്യവസ്ഥിതിയുടെ പ്രതിരൂപങ്ങളായിരുന്നു ഈ കൃതികളിലെ കഥാപാത്രങ്ങൾ. ജീർണതയുടെയും മൂല്യച്യുതികളുടെയും ഇതിവൃത്തം ധൈര്യ സമേതം തെരഞ്ഞെടുത്തു കാവ്യ നവോത്ധാനത്തിന് തിരി കൊളുത്താൻ ആശാൻ കാണിച്ച ആർജവം ശ്ലാഘനീയമാണ്.

ലോകഭാഷകളിൽ ബാലസാഹിത്യ കൃതികൾ പുഷ്ടി പ്രാപിക്കുന്നതിന് മുൻപ് തന്നെ കുമാരനാശാൻ 1916ൽ ബാലരാമായണം നിഷ്കളങ്ക ബാല്യങ്ങളായ സ്കൂൾ വിദ്യാർഥികൾക്കായി സമർപ്പിച്ചു. ഭാരതിയ സംസ്കാരത്തിന്റെ പരിചേദമായ ശ്രീ രാമായണം സംസ്‌കൃത പദങ്ങളുടെ ബഹുല്യത്താൽ സ്കൂൾ വിദ്യാർഥികൾക്കു വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. അതു മനസ്സിലാക്കിയ കുമാരനാശാൻ ഏറ്റവും ലാളിത്യമേറിയ മലയാളത്തിൽ കോമള പദങ്ങൾ വിന്യസിച്ചുകൊണ്ട് ബാലരാമായണം രചിച്ചു.
കാനനത്തിൽ ശരൽ്കാല ചാരു ഭംഗികൾ നോക്കിയും
കായും കനികളും പൂവും തളിരും തേടിയോടിയും ഓമൽ ചിത്ര അംബരം
കാറ്റിൽ പാറിച്ചും ഹന്ത സുന്ദരി ഉല്ലസിച്ചാളങ്ങു മണ്ടും ഒരു പൂമ്പാറ്റ പോലെവേ
ഇത്തരം മാധുര്യം ഏറിയ പദങ്ങളാൽ സമ്പന്നമായ ബാലരാമായണം ഇന്നും മികവുള്ള കൃതിയാണ്.

പ്രബോധചന്ദ്രോദയം, സദാചാരശതകം സ്തോത്രകൃതികൾ എന്നിങ്ങനെ നീളുന്നു.

100 ശ്ലോകങ്ങളുള്ള സദാചാര ശതകം സാരോപദേശങ്ങളുടെ രത്നമാല തന്നെയാണ്. ആ ദിവ്യപ്രകാശം 51ആം വയസ്സിൽ പൊലിഞ്ഞില്ലായിരുന്നെങ്കിൽ കുറെ കുടി മഹത് കൃതികൾ കൈരളി മാതാവിന് അദ്ദേഹം കാഴ്ച വയ്ക്കുമായിരുന്നു.

കാവ്യ കൃതികൾക്ക് വൃത്തം തെരഞ്ഞെടുക്കുന്നതിൽ കുമാരനാശാൻ ഏറെ ശ്രദ്ധാലു ആയിരുന്നു. ഇതിവൃത്തത്തിന് ഔചിത്യ മേറിയ വൃത്തം അതാണ് ആശാൻ കൃതികളിൽ നമുക്ക് സൂക്ഷ്മ മായി ഗ്രഹിക്കാൻ കഴിയുന്നത്. ചിന്താവിഷ്ടയായ സീത വിയോഗിനി എന്ന വൃത്തത്തിലാണ് രചിക്കപ്പെട്ടത്. നായികയുടെ വിയോഗിനി എന്ന അവസ്ഥ.

കരുണ നതോന്നത എന്ന വൃത്തത്തിലാണ്. നതം.. ഉന്നതം.. അതായതു താഴ്ച.. ഉയർച്ച.. എന്ന ക്രമത്തിൽ.

കരുണയിൽ തത്വ രഹസ്യങ്ങൾ തുറന്നു കാട്ടുന്ന ഈരടികളുണ്ട്. മനുഷ്യ ജീവിതത്തിന്റെ പരമോന്നത ലക്ഷ്യവും വ്യക്തമാക്കുന്നുണ്ട് ഈ കൃതിയിൽ മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ ഭാവതലങ്ങളെ സ്പർശിക്കുന്ന വരികൾ ഉടനീളം കാണാം.
നമസ്കാരം ഉപഗുപ്ത വരിക ഭവാൻ നിർവാണ നിമഗ്നാവാതെ വീണ്ടും ലോകസേവയ്കായ്

അതിഭീകരമായ മരണമെന്ന മഹാസത്യം. ധനമോഹത്താൽ ചെയ്തുപോയ കൊലപാതകത്തിന് ശിക്ഷ ലഭിക്കുന്നത് ഹൃദയസ്പർശിയായി ചിത്രീകരിച്ചു ആശാൻ. ചുടുകാടിന്റെ അതിഭീകരമായ ചിത്രം വരച്ചു കാട്ടുന്നു.

1977ൽ 10ആം ക്ലാസ്സിലെ എല്ലാരും എത്തുന്നിടം എന്ന ശീർഷകത്തിൽ ഉള്ള വരികൾ
കര ചരണ ശ്രവണ നാസികകൾ മുറിച്ചു ഭൂ നരകമാം
ചുടു കാടിൻ നടുവിൽ തള്ളി കുറ്റകൃത്യം ചെയ്യും മുൻപ് ആലോചിക്കണം ശിക്ഷ അതിഭീകരം ആയിരിക്കുമെന്ന്.

ആശാന്റെ തൂലികയിലൂടെ അനുസ്യൂതം പ്രവഹിച്ച ആഹ്വാനങ്ങൾ ജനഹൃദയങ്ങളിൽ ആഴത്തിൽ വേരോടാൻ സഹായകമായി. അതിന്റെ തെളിവാണ് എല്ലാ കൃതികളും പുതുമയോടെ ഇന്നും നിലനിൽക്കുന്നു എന്നത്. സർവകലാശാലകളിൽ ആശാൻ കൃതികൾ പഠിക്കാൻ ഉണ്ട്.

സ്നേഹഗായകൻ ആണ് കുമാരനാശാൻ. പൂക്കാലം എന്ന കവിത പഠിച്ചില്ലാത്ത മലയാളി ഉണ്ടാവില്ല എന്ന് തന്നെ പറയാം മലയാളം സിലബസ്സിൽ ഉണ്ടായിരുന്നു.

പൂക്കുന്നിതാ മുല്ല പൂക്കുന്നു ഇലഞ്ഞി പൂക്കുന്നു തേൻമാവ് പൂക്കുന്നു അശോകം
വായ്ക്കുന്നു വേലിക്കു വർണങ്ങൾ പൂവാൽ ചോക്കുന്നു കാടു അന്തി മേഘങ്ങൾ പോലെ

ദീപാർപ്പണം എന്ന കവിത വളരെ പ്രസിദ്ധമാണ്
വിളക്ക് കത്തിച്ചു പ്രാർത്ഥന ചൊല്ലുമ്പോൾ ഒരു സായൂജ്യം പോലെ, ഒരു സാന്ത്വനം പോലെ

ഒരു കാലത്തു കേരളത്തിലെ വിദ്യാലയങ്ങളിൽ മുഴങ്ങി കേട്ട പ്രാർത്ഥനഗീതം മല്ലിക വൃത്തത്തിൽ കുമാരനാശാൻ രചിച്ചത്
ചന്തമേറിയ പൂവിലും ശബള ആഭമാം ശലഭത്തിലും
സന്തതം കര
തരിയാനൊരു
ചിത്ര ചതുരി കാട്ടിയും
ഹന്ത ചാരു കടആക്ഷ മാലകൾ അർക്ക രശ്മിയാൽ നീട്ടിയും
ചിന്തയാം മണി മന്ദിരത്തിൽ വിളങ്ങും ഈശനേ വാഴ്ത്തുവിൻ

മഹാകവി കുമാരനാശാനെ കുറിച് വയലാർ രാമവർമ രചിച്ച അതിമനോഹരമായ ഗാനം ജീവിക്കാൻ മറന്നു പോയ സ്ത്രീ എന്ന സിനിമയിൽ ഉണ്ട്.
വീണപൂവ് എന്ന ഖണ്ഡ കാവ്യത്തിന്റെ ഇതിവൃത്തവും അതു രചിക്കപ്പെട്ട വസന്ത തിലകം എന്ന വൃത്തവും അതിന്റെ ദാർശിനിക സവിശേഷത കളും ഈ ഗാനത്തിൽ പരാമർശിക്കുന്നുണ്ട്.
വീണപൂവേ കുമാരനാശാന്റെ വീണപൂവേ
വിശ്വ ദർശന ചക്രവാളത്തിലെ നക്ഷത്രമല്ലേ നീ ഒരു ശുക്ര നക്ഷത്ര മല്ലേ നീ
വിഷാദവതി നീ കൊഴിഞ്ഞു വീണപ്പോൾ വിരഹമുണർത്തിയ വേദനകൾ
നിൻ വേദനകൾ വർണപീലി തൂലിക കൊണ്ടൊരു വസന്ത തിലകമാക്കി
ആശാൻ വീണ്ണിലെ കല്പ ദൃമത്തിന് കൊമ്പിലെ വാടാമലരാക്കി....

1969ൽ റിലീസ് ചെയ്ത നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന സിനിമയിൽ ആശാനെ പരമശിക്കുന്ന ഗാനം ഉണ്ട്
പല്ലനയാറിൻ തീരത്തു പദ്മ പരാഗ കുടിരത്തിൽ
വിളക്ക് വയ്ക്കും യുഗകന്യകയൊരു വിപ്ലവ ഗാനം കേട്ടു
മാറ്റുവിൻ ചട്ടങ്ങളെ മാറ്റുവിൻ ചട്ടങ്ങളെ മാറ്റുവിൻ മാറ്റുവിൻ മാറ്റുവിൻ

ആശാന്റെ കരുണ 1966ൽ ഗിരി മൂവീസ് തങ്കപ്പൻ സിനിമയാക്കി. കരുണയിലെ ആരംഭത്തിലെ ഏതാനും വരികൾ സംഗീത സംവിധായകനായ ദേവരാജൻ മാസ്റ്റർ തന്നെ പാടിയിട്ടുണ്ട്.

അനുപമ കൃപാനിധി അഖില ബാന്ധവൻ ശാഖ്യ ജിനദേവൻ ധർമരശ്മി ചൊരിയും നാളിൽ
ബുദ്ധമതവുമായി ബന്ധപ്പെട്ട കൃതികളാണ് ശ്രീ ബുദ്ധ ചരിതം കരുണ, ചണ്ഡല ഭിക്ഷുകി എന്നിവയാണത്.

എസ്. എൻ. ഡി. പി യുടെ ആദ്യത്തെ ജനറൽ സെക്രട്ടറി കുമാരനാശാൻ ആയിരുന്നു. ശ്രീ മൂലം നിയമസഭയിലും അദ്ദേഹം സമാജികൻ ആയിരുന്നു.1922ൽ വേൽസ് രാജകുമാരനിൽ നിന്നു പട്ടും വളയും സ്വീകരിച്ചു. 1891ൽ 18ആം വയസ്സിൽ ശ്രീ നാരായണ ഗുരുവിനെ കണ്ടുമുട്ടി യത് ജീവിതത്തിൽ വഴിത്തിരിവായി. പിന്നെ കുമാരു എന്നപേരിൽ ഗുരുദേവന്റെ അരുമ ശിഷ്യനായി മാറി. ഗുരുദേവന്റെ അത്യന്തം ഗഹനമായ ചില കൃതികൾ ലളിത വത്കരിച്ചു കൊണ്ടു ഉത്തമ കാവ്യകൃതികൾ കൈരളി മാതാവിന് സമർപ്പിച്ചു. അതു സാധാരണ ജനങ്ങളിൽ ആഴത്തിൽ വേരോടി കൊണ്ട് ഇന്നും നിലനിൽക്കുന്നു.

പി പി സുരേഷ്

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed