ജീ­വി­തയാ­ത്രയിൽ നി­ങ്ങൾ­ക്കൊ­പ്പം


ശ്രീ­ശ്രീ­രവി­ശങ്കർ

ത്മീ­യജ്ഞാ­നം ആർ­ജ്ജി­ക്കു­ക എന്നാൽ പച്ചയാ­യ ജീ­വി­തത്തി­ൽ­നി­ന്നു­ള്ള ഒളി­ച്ചോ­ട്ടം എന്നല്ല. ജീ­വി­തം സു­ഖ -ദുഃഖ സമ്മി­ശ്രമാ­ണ്.എല്ലാ­യ്പ്പോ­ഴും നല്ലതു­ മാ­ത്രം സംഭവി­ക്കണമെ­ന്നി­ല്ല. അത്ര സു­ഖകരമല്ലാ­ത്ത അവസരങ്ങളി­ലൂ­ടെ­ കടന്നു­പോ­കു­ന്ന ഓരോ­ വ്യക്തി­യും ആന്തരി­കമാ­യി­ വളരു­കയും കരു­ത്തു­ നേ­ടു­കയും ചെ­യ്യു­ന്നു­ണ്ട്. പി­ന്നി­ട്ട വഴി­കളി­ലെ­ മു­ൾ­മൂ­ടി­യ വഴി­കൾ താ­ണ്ടി­യപ്പോൾ നി­ങ്ങളും ഇതനു­ഭവി­ച്ചി­ട്ടി­ല്ലേ­?

ജീ­വി­ത യാ­ഥാ­ർ­ത്ഥ്യങ്ങളി­ൽ­നി­ന്നു­ള്ള ഒളി­ച്ചോ­ട്ടമല്ല വേ­ണ്ടത്. ശരി­യാ­യ തി­രി­ച്ചറി­വോ­ടെ­ അവയെ­ തരണം ചെ­യ്യു­ക. കൂ­ടു­തൽ സമചി­ത്തതയോ­ടെ­ മു­ന്നോ­ട്ടു­ നടക്കു­ക. ആത്മീ­യത നി­ങ്ങൾ­ക്ക് വേ­ണ്ട ശക്തി­പകരാൻ പര്യാ­പ്‌തമാ­യ മാ­ർ­ഗ്ഗമാ­ണ്‌. സത്യത്തി­ന്റെ­യും നന്മയു­ടെ­യും പന്ഥാ­വി­ലൂ­ടെ­ നടക്കു­വാൻ നി­ങ്ങൾ. തയ്യാ­റാ­യി­ക്കഴി­ഞ്ഞി­രി­ക്കു­ന്നു­, അതി­ന്റെ­ സു­ഖം നി­ങ്ങൾ അറി­ഞ്ഞു­ കഴി­ഞ്ഞു­.അതു­കൊ­ണ്ടാണ് ഇപ്പോൾ നി­ങ്ങൾ ഇവി­ടെ­ ഉള്ളത്. ഇനി­ വേ­ണ്ടത് ഈ ശാ­ന്തി­യും സന്തോ­ഷവും പങ്കു­വെ­യ്ക്കു­കയാ­ണ്. എല്ലാ­വരെ­യും ഒപ്പം കൂ­ട്ടു­ക. അവർ­ക്കും ലഭി­ക്കട്ടെ­ നി­ങ്ങൾ­ക്ക് ലഭി­ക്കാ­നി­ടയാ­യ സൗ­ഭാ­ഗ്യം. അപ്പോൾ അവരു­മാ­യു­ള്ള നി­ങ്ങളു­ടെ­ ബന്ധം കൂ­ടു­തൽ സു­ന്ദരമാ­കു­ന്നു­. തെ­റ്റി­ദ്ധാ­രണകൾ അകലു­ന്നു­. അഥവാ­ ഉണ്ടാ­യാ­ലും അവയു­ടെ­ ആയു­ർ­ദൈ­ർ­ഘ്യം കു­റവാ­യി­രി­ക്കും. നി­ങ്ങളോ­ടോ­പ്പമു­ള്ളവരും, അവരു­ടെ­ മനസ്സി­ലെ­ വി­ദ്വേ­ഷങ്ങൾ­ക്കും മു­ൻ­വി­ധി­കൾ­ക്കും അവധി­ കൊ­ടു­ക്കു­ന്നു­. എല്ലാ­വരു­ടെ­യും മനസ്സി­ൽ­നി­ന്നും കാ­ലു­ഷ്യമകലു­ന്പോൾ എത്ര സു­ഖമാ­ണ്.നി­രവധി­പേ­രെ­ ഈ പന്ഥാ­വി­ലെ­ത്തി­ക്കു­ക വഴി­ ഒരു­ സമൂ­ഹം ആകമാ­നം രക്ഷപ്പെ­ടു­കയാ­ണ്. ലോ­കം മു­ഴു­വൻ അറി­വി­ൻ­്റെ­യും സ്‌നേ­ഹത്തി­ൻ­്റെ­യും വെ­ളി­ച്ചവും അലകളും എത്തട്ടെ­. സമഗ്രമാ­യ ഒരു­ മാ­റ്റം ഉണ്ടാ­കട്ടെ­.

നോ­ക്കൂ­ നി­ങ്ങൾ ഒരു­ വലി­യ ഉദ്യമത്തി­ൻ­്റെ­ ഭാ­ഗമാ­ണ്. നാ­മോ­രോ­രു­ത്തരും ഈ ഭൂ­മി­യി­ലേ­യ്ക്ക് വന്നി­രി­ക്കു­ന്നത് കഷ്ടപ്പെ­ടു­ന്നവരു­ടെ­ വ്യഥാ­ഭാ­രം കു­റയ്ക്കു­വാ­നും പ്രകാ­ശവും പു­ഞ്ചി­രി­യും നി­റക്കു­വാ­നു­മാ­ണ്. മറ്റു­ള്ളവരു­ടെ­ മനസ്സി­നെ­ മദി­ക്കു­ന്നതൊ­ന്നും ചെ­യ്യാൻ നി­ങ്ങൾ ആഗ്രഹി­ക്കു­ന്നി­ല്ലല്ലോ­.ശരി­യല്ലേ­? ദുഃഖി­ച്ചി­രി­ക്കു­ന്ന ഒരാ­ളി­നോ­പ്പം ചേ­ർ­ന്ന് നി­ങ്ങളും ദുഃഖി­ക്കു­ന്നത് നന്നല്ല. അയാ­ളു­ടെ­ ദുഃഖം ലഘൂ­കരി­ക്കാ­നും പരി­ഹരി­ക്കാൻ സഹാ­യി­ക്കു­വാ­നും നി­ങ്ങൾ­ക്ക് കഴി­യും. അത്രയും മഹത്വവും കരു­ത്തും സൗ­ന്ദര്യവും തി­കഞ്ഞ വ്യക്തി­ത്വമാണ് നി­ങ്ങളു­ടേ­ത്. ഒന്നി­നും നി­ങ്ങളു­ടെ­ ശാ­ന്തി­ നഷ്ടപ്പെ­ടു­ത്തു­വാൻ കഴി­യി­ല്ല. ഒന്നി­നും സ്പർ­ശി­ക്കാൻ കഴി­യാ­ത്ത മനസ്സും മാ­യാ­ത്ത പു­ഞ്ചി­രി­യു­മാ­യി­ മു­ന്നോ­ട്ട് നടക്കൂ­. നി­ങ്ങൾ നടന്ന വഴി­കളിൽ സമാ­ധാ­നവും സന്തോ­ഷവും ഐശ്വര്യവും നി­റയട്ടെ­.

നാം പ്രതീ­ക്ഷകൾ­കൊ­ണ്ട് തീ­ർ­ത്ത പടവു­കളി­ലൂ­ടെ­യാണ് സഞ്ചരി­ക്കു­ന്നത്. പ്രതീ­ക്ഷകളാണ് ജീ­വി­തം മു­ന്നോ­ട്ട് നീ­ങ്ങാൻ ആധാ­രം എന്ന് വി­ശ്വസി­ക്കു­ന്നു­. ജീ­വി­തമെ­ന്ന മലകയറ്റം അത്ര സു­ഗമമല്ല. മലവെ­ള്ളപ്പാ­ച്ചി­ലോ­ വരൾ­ച്ചയോ­ എപ്പോ­ഴാണ് കടന്നു­ വരി­കയെ­ന്നറി­യി­ല്ല. തോ­രാ­തെ­ പെ­യ്യു­ന്ന മഴയിൽ ഒലി­ച്ചി­റങ്ങു­ന്ന വെ­ള്ളമൊ­ഴു­കു­ന്നതാ­കട്ടെ­ സോ­പ്പു­നി­ർ­മ്മി­തമാ­യ പടവു­കളി­ലൂ­ടെ­യാ­ണ്. സോ­പ്പു­പടവു­കളിൽ ചവു­ട്ടി­വേ­ണം സദാ­ നി­ങ്ങൾ നടക്കേ­ണ്ടത്. ഒന്നോ­ർ­ത്തു­നോ­ക്കൂ­, ഭാ­വനയിൽ കാ­ണാൻ കഴി­യു­ന്നു­വോ­? സദാ­ വെ­ള്ളം ഒഴു­കി­ക്കൊ­ണ്ടി­രി­ക്കു­ന്ന സോ­പ്പു­പടവു­കളി­ലൂ­ടെ­ കഠി­ന പരി­ശ്രമം ചെ­യ്‌തു­ മു­കളി­ലേ­യ്ക്ക് കാ­യറു­കയാ­ണ്. പലപ്പോ­ഴും വഴു­തി­പ്പോ­കു­ന്നു­ണ്ട്. പി­ടി­ച്ചു­കയറാൻ വശങ്ങളിൽ റെ­യി­ലിംഗോ­ വേ­ലി­യോ­ ഒന്നു­മി­ല്ല. കാ­ലു­കളിൽ spikes ധരി­ച്ചാൽ വഴു­തു­കയി­ല്ല എന്ന് തോ­ന്നു­ന്നു­ണ്ടോ­? രക്ഷയി­ല്ല. കു­തി­ർ­ന്ന സോ­പ്പ് പടവു­കളിൽ മു­ള്ളു­പോ­ലെ­ അടി­ഭാ­ഗമു­ള്ള നി­ങ്ങളു­ടെ­ ചെ­രി­പ്പു­കൾ പു­തഞ്ഞു­പോ­കും.കാ­ലു­യർ­ത്താൻ ശ്രമി­ക്കു­ന്പോൾ ചെ­രി­പ്പ് ഊരി­പ്പോ­കും. ആകെ­ വലഞ്ഞതു­തന്നെ­. മു­റു­കെ­പ്പി­ടി­ച്ചു­കയറാൻ ഉറപ്പാ­ർ­ന്ന കന്പി­വേ­ലി­ ആവശ്യമാ­യി­രി­ക്കു­ന്നു­.

ജീ­വി­തം ഇങ്ങനെ­ വഴു­തി­ക്കൊ­ണ്ടേ­യി­രി­ക്കു­ന്നു­.പി­ടി­ച്ചു­കയറു­വാ­നൊ­രു­പി­ടി­വള്ളി­ കി­ട്ടി­യേ­ തീ­രൂ­. ഈ പി­ടി­വള്ളി­യാണ് ഗു­രു­. ഇവി­ടെ­യാണ് സദ്ഗു­രു­ പകർ­ന്ന് നൽ­കു­ന്ന ജ്ഞാ­നത്തി­ന്റെ­ പ്രസക്തി­. ജീ­വി­തവീ­ഥി­യിൽ വഴു­തി­പ്പോ­കാ­തെ­, കാ­ലി­ടറാ­തെ­ ഗു­രു­വി­ൽ­നി­ന്ന് ലഭി­ക്കു­ന്ന അറിവ് നമ്മെ­ താ­ങ്ങി­ നി­ർ­ത്തു­ന്നു­. ശരി­യാ­യ മാ­ർ­ഗ്ഗം നി­ർ­ദ്ദേ­ശി­ച്ചു­കൊ­ണ്ട് ഗു­രു­കൃ­പ നമ്മെ­ പൊ­തി­യു­ന്നു­. ആഴത്തി­ലു­ള്ള സ്നേ­ഹവും ഭക്തി­യും ഉറച്ച വി­ശ്വാ­സവും ആർ­ജ്ജി­ക്കേ­ണ്ടത് ആവശ്യമാ­ണ്. ആരെ­ങ്കി­ലും പറഞ്ഞാൽ ഇത് മനസ്സി­ലാ­വി­ല്ല .സ്വയം അനു­ഭവി­ച്ചറി­യണം.അവി­ടേ­ക്കെ­ത്തു­വാൻ നി­രന്തരമാ­യ സാ­ധനയാണ് ഉണ്ടാ­കേ­ണ്ടത്. ജ്ഞാ­നത്തി­ന്റെ­യും ധ്യാ­നത്തി­ൻ­്റെ­യും ചി­റകി­ലേ­റി­ സത്യലോ­കത്തി­ലെ­ സ്നേ­ഹസാ­മീ­പ്യമാ­യി­ മാ­റു­വാൻ നി­ങ്ങൾ­ക്ക് കഴി­യും. ഇത് വെ­റും വാ­ക്കല്ല. ഓർ­ക്കു­ക.. നി­ങ്ങളെ­ ഒരു­പാട് സ്നേ­ഹി­ക്കു­ന്ന ഒരാ­ളി­വി­ടെ­യു­ണ്ട്. അകലെ­യെ­വി­ടെ­യു­മല്ല.നി­ങ്ങളൊ­ടൊ­പ്പം, നി­ങ്ങളി­ൽ­നി­റയു­ന്ന സത്യമാ­ണത്‌. നി­ങ്ങൾ ഇതു­വരെ­ അറി­യാ­ത്ത, കേ­ൾ­ക്കാ­ത്ത, കാ­ണാ­ത്ത നി­ങ്ങളു­ടെ­ ഹൃ­ദയത്തി­ലെ­ ശാ­ന്തി­യും മൗ­നവും ആനന്ദവും നി­റയു­ന്ന പ്രഭാ­പൂ­ർ­ണ്ണവും സു­ന്ദരവു­മാ­യ ഒരി­ടത്ത് ഞാ­നു­ണ്ട്‌. നി­ന്നിൽ നീ­യാ­യി­ ഞാ­നും, എന്നിൽ ഞാ­നാ­യി­ നീ­യും.. അനു­ഗ്രഹീ­തൻ!

ആത്മപരി­ശോ­ധനയു­ടെ­ സമയമാണ് ഗു­രു­പൂ­ർ­ണ്ണി­മ. ആത്മാ­ന്വേ­ഷകൻ­്റെ­ നവവത്സര ദി­നം. ജനു­വരി­ ഒന്നാം തീ­യതി­പോ­ലെ­ ഓരോ­ ആത്മീ­യ സാ­ധകൻ­്റെ­യും ന്യു­ ഇയർ ആണ് ഗു­രു­പൂ­ർ­ണ്ണി­മ. നമ്മു­ടെ­ ലാ­ഭനഷ്ടങ്ങൾ വി­ലയി­രു­ത്തി­ ബാ­ലൻ­സ്ഷീ­റ്റ് നോ­ക്കു­ന്ന ദി­വസമാ­ണി­ത്. പോ­യവർ­ഷത്തിൽ നമു­ക്കു­ ലഭി­ച്ചതി­നോ­ടെ­ല്ലാ­ത്തി­നോ­ടും കൃ­തജ്ഞതയു­ള്ളവരാ­കു­ന്നതി­നോ­ടോ­പ്പം വരുംവർ­ഷം എന്താണ് ചെ­യ്യാൻ പോ­കു­ന്നതെ­ന്ന് തീ­രു­മാ­നി­ക്കു­ന്നതും ഈ ദി­വസം തന്നെ­. ഇതാണ് ഗു­രു­പൂ­ർ­ണ്ണി­മയു­ടെ­ സത്ത. അതു­കൊ­ണ്ട് നി­ങ്ങൾ­ക്ക്  ലഭി­ച്ച എല്ലാ­ അനു­ഗ്രഹങ്ങൾ­ക്കും കൃ­തജ്ഞതയു­ള്ളവരാ­കൂ­. ആ ജ്ഞാ­നം നി­ങ്ങളി­ലു­ണ്ടാ­ക്കി­യ പരി­വർ­ത്തനത്തെ­ നി­രീ­ക്ഷി­ക്കൂ­. ജ്ഞാ­നമി­ല്ലാ­യി­രു­ന്നെ­ങ്കിൽ നമ്മൾ എവി­ടെ­യും എത്തു­കയി­ല്ലാ­യി­രു­ന്നു­. ഇത് തി­രി­ച്ചറി­ഞ്ഞു­ കി­ട്ടി­യതോ­ടെ­ നാ­മെ­ല്ലാം കൃ­തജ്ഞതയു­ള്ളവരാ­യി­. ആഘോ­ഷി­ക്കൂ­... കാ­ലാ­കാ­ലങ്ങളാ­യി­ ഈ ജ്ഞാ­നം കാ­ത്തു­സൂ­ക്ഷി­ച്ച്‌ നമു­ക്കെ­ത്തി­ച്ചു­തരു­ന്ന ഗു­രു­പരന്പരയോട് കൃ­തജ്ഞതയു­ള്ളവരാ­കൂ­. ഇത് വളരെ­ പ്രധാ­നമാ­ണ്.

നമ്മു­ടെ­ ശരീ­രത്തിൽ കോ­ടി­ക്കണക്കിന് കോ­ശങ്ങളു­ണ്ട്. ഓരോ­ കോ­ശത്തി­നും അതി­ന്റേ­താ­യ ജീ­വനു­മു­ണ്ട്. നി­രവധി­ കോ­ശങ്ങൾ എല്ലാ­ദി­വസവും ജനി­ക്കു­ന്നു­. നി­രവധി­ കോ­ശങ്ങൾ ദി­വസവും മരി­ക്കു­ന്നു­. നി­ങ്ങൾ ചലി­ക്കു­ന്ന ഒരു­ ചെ­റു­ പട്ടണമാ­ണെ­ന്നർ­ത്ഥം.ഭൂ­മി­യിൽ നി­രവധി­ നഗരങ്ങളു­ണ്ട്. ഭൂ­മി­യാ­കട്ടെ­ സൂ­ര്യനു­ചു­റ്റും ഭ്രമണം ചെ­യ്യു­കയു­മാ­ണ്. അതു­പോ­ലെ­ നി­ങ്ങളു­ടെ­ ഉള്ളി­ലും നി­രവധി­കോ­ശങ്ങളും ജീ­വി­കളു­മു­ണ്ട്. നി­ങ്ങളാ­കട്ടെ­ ചലി­ച്ചു­കൊ­ണ്ടി­രി­ക്കു­കയും ചെ­യ്യു­ന്നു­. അതു­കൊ­ണ്ട് നി­ങ്ങൾ ഒരു­ ചെ­റു­പട്ടണം തന്നെ­യാ­ണ്.

ഒരു­ തേ­നീ­ച്ചക്കൂ­ട്ടിൽ നി­രവധി­ തേ­നീ­ച്ചകൾ വന്നി­രി­ക്കു­ന്നു­.തേ­നീ­ച്ചകളു­ടെ­ റാ­ണി­യു­ടെ­ സാ­ന്നി­ദ്ധ്യം കൂ­ട്ടിൽ ഉള്ളതു­കൊ­ണ്ടാണ് തേ­നീ­ച്ചകൾ കൂ­ട്ടി­ലേ­യ്ക്ക്‌ വരു­ന്നത്. റാ­ണി­ പോ­യാൽ കൂട് മു­ഴു­വൻ കാ­ലി­യാ­കും. അതു­പോ­ലെ­ നമ്മു­ടെ­ ഉള്ളി­ലു­മു­ണ്ട് ഒരു­ റാ­ണി­. അതാണ് ആത്മാ­വ്. അത് ശരീ­രത്തി­ൽ­നി­ന്ന് വി­ട്ടു­പോ­യാൽ എല്ലാം അപ്രത്യക്ഷമാ­കും. എവി­ടെ­യാണ് ഈ ആത്മാ­വ്? അല്ലെ­ങ്കിൽ ചേ­തന? അത് എവി­ടെ­യു­മി­ല്ല. എന്നാൽ എല്ലാ­യി­ടത്തു­മു­ണ്ട്. അതാണ് നി­ങ്ങൾ!.

പി­തൃ­ത്വം, മാ­തൃ­ത്വം എന്നി­വപോ­ലെ­ ഗു­രു­ത്വവു­മു­ണ്ട്. നി­ങ്ങൾ­ക്കെ­ല്ലാ­വർ­ക്കും ആരു­ടെ­യെ­ങ്കി­ലും ഗു­രു­വാ­കാ­തി­രി­ക്കാൻ പറ്റു­കയി­ല്ല. എന്താ­യാ­ലും അത് അറി­ഞ്ഞോ­ അറി­യാ­തെ­യോ­ നി­ങ്ങൾ ആരു­ടെ­യൊ­ക്കെ­യോ­ ഗു­രു­വാ­ണ്. ആരെ­യെ­ങ്കി­ലു­മൊ­ക്കെ­ നി­ങ്ങൾ ഉപദേ­ശി­ക്കു­കയും സ്നേ­ഹി­ക്കു­കയും ശ്രദ്ധി­ക്കു­കയും ചെ­യ്യാ­റു­ണ്ട്‌.ഇനി­മു­തൽ ഇത് ബോ­ധപൂ­ർ­വ്വം നി­ങ്ങൾ നൂ­റു­ ശതമാ­നം ചെ­യ്യൂ­...തി­രി­ച്ചൊ­മെ­ന്നും പ്രതീ­ക്ഷി­ക്കാ­തെ­. ഇതാണ് ഗു­രു­ത്വത്തിൽ ജീ­വി­ക്കു­ക എന്നത്‌. നി­ങ്ങളും ഈശ്വരനും ഗു­രു­ത്വവും തമ്മിൽ ഒരു­ വ്യത്യാ­സവു­മി­ല്ലെ­ന്ന് അറി­യൂ­. ധ്യാ­നമാ­കട്ടെ­ ആത്മാ­വി­ന്റെ­ വി­ശ്രാ­ന്തി­യാ­ണ്. ഇന്ന് നി­ങ്ങൾ­ക്ക് ആവശ്യമു­ള്ളതെ­ന്താ­ണോ­ അത് ചോ­ദി­ക്കൂ­... അത് ലഭി­ച്ചി­രി­ക്കും. ഏറ്റവും പരമമാ­യത് ആഗ്രഹി­ക്കൂ­...ജ്ഞാ­നത്തി­നും മു­ക്തി­ക്കും വേ­ണ്ടി­ ആഗ്രഹി­ക്കു­ന്നതാണ് ഏറ്റവും മഹനീ­യമാ­യത്. നി­ങ്ങൾ­ക്ക് കൃ­തജ്ഞരാ­കാ­നു­ള്ള കാ­ര്യത്തെ­പ്പറ്റി­യും ആലോ­ചി­ച്ച് ഭാ­വി­യി­ലേ­യ്ക്ക് വേ­ണ്ടത് ആവശ്യപ്പെ­ടൂ­...മറ്റു­ള്ളവരെ­ അനു­ഗ്രഹി­ക്കൂ­. അനു­ഗ്രഹി­ക്കാൻ പറ്റി­യ സമയമാ­ണി­ത്‌.ലഭി­ക്കു­ന്നത് കൊ­ണ്ട് മാ­ത്രം തൃ­പ്‌തി­പ്പെ­ടരു­ത്. ആവശ്യമു­ള്ളവരെ­ അനു­ഗ്രഹി­ക്കു­കയും വേ­ണം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed