അജ്മാനിൽ വന്‍ തീപിടിത്തം; 16 ഫ്‌ളാറ്റുകൾ കത്തിനശിച്ചു
അജ്മാനിൽ പാർപ്പിട സമുച്ചയത്തിൽ വന്‍ തീപിടിത്തം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിൽ 16 ഫ്‌ളാറ്റുകളാണ് കത്തിനശിച്ചത്. അജ്മാന്‍ നുഐമിയയലുള്ള 15 നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലുളള കെട്ടിടത്തിലെ താഴത്തെ നിലയിൽ നിന്ന് തീ പടരുകയായിരുന്നു.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പോലീസും അഗ്‌നിശമനസേനയും കെട്ടിടത്തിലെ താമസക്കാരെ മുഴുവന്‍ വളരെ വേഗം ഒഴിപ്പിക്കുകയും ഉടന്‍ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായോ ആളപായമുണ്ടായതായോ റിപ്പോർട്ടുകളില്ല.
അപകടത്തിൽ 13 കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അഗ്നിബാധയുടെ കാരണം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി അജ്മാന്‍ പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടർ ജനറൽ മേജർ അബ്ദുല്ല സെയ്ഫ് അൽ മത്രൂഷി ഫറഞ്ഞു. കെട്ടിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ കർശനമായും പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.
sdgtdsgt

