ഇന്ത്യന്‍ കാക്കകൾ പക്ഷിപ്പനിക്ക് കാരണമാകുന്നു; വീണ്ടും മുന്നറിയിപ്പുമായി സൗദി
സൗദിയിൽ ഇന്ത്യന്‍ കാക്കകളെക്കുറിച്ച് വീണ്ടും അധികൃതരുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ കാക്കകൾ പക്ഷിപ്പനിക്ക് കാരണമാകുന്നുണ്ട് എന്നും മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ഭീഷണിയാണെന്നും അധികൃതർ അറിയിച്ചു. സൗദി ദേശീയ വന്യജീവി വികസന കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ ഫഹദ് അൽ ഖുഥാമിയാണ് സൗദിയിലെ ഇന്ത്യന്‍ കാക്കകളെ കുറിച്ച് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നത്. സൗദിയുടെ തെക്കുപടിഞ്ഞാറന്‍ അതിർത്തി പ്രദേശമായ ജിസാനിലും ഫറസാണ്‍ ദ്വീപിലുമാണ് ഇപ്പോൾ കൂടുതലായും ഇന്ത്യന്‍ കാക്കകളെ കണ്ടുവരുന്നത്. സൗദിയുടെ മറ്റ് ഭാഗങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. ഇന്ത്യന്‍ കാക്കകളെ സൗദിയിൽ നിന്ന് ഉന്മൂലനം ചെയ്യാനുള്ള നടപടികൾ തുടരുകയാണെന്ന് ഫഹദ് അൽഖുഥാമി അറിയിച്ചു.
ഇന്ത്യന്‍ കാക്കകളുടെ സാന്നിധ്യം ജൈവ വൈവിധ്യങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. കാർഷികോൽപ്പണങ്ങൾ തകരുന്നു. പ്രധാനമായും സസ്യ−ജന്തു വസ്തുക്കളെ ഭക്ഷിച്ചാണ് ഈ കാക്കകൾ ജീവിക്കുന്നത്. ചെറു ജീവികളെ ഭക്ഷിക്കുന്നത് മൂലം ഈ മേഖലയിൽ ചെറു ജീവികളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു. കന്നുകാലികളെ ആക്രമിക്കുകയും വൈദ്യുതി വിതരണത്തിന് തടസ്സം ഉണ്ടാക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡമാണ് ഇന്ത്യന്‍ കാക്കകളുടെ യഥാർത്ഥ വാസസ്ഥലം. എഴുപതുകളിൽ വാണിജ്യ കപ്പലുകൾ വഴിയാണ് ഇവ അറേബ്യന്‍ ഉപദ്വീപിൽ പ്രവേശിച്ച് തുടങ്ങിയത്. പ്രത്യുൽപാദനത്തിനുള്ള ഉയർന്ന കഴിവ് ഉള്ളതിനാൽ കാക്കകളുടെ എണ്ണം ചെങ്കടൽ തീരങ്ങളിൽ അതിവേഗം വ്യാപിച്ചു. വൈവിദ്യമാർന്ന പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കാക്കകൾക്ക് സാധിക്കുന്നുണ്ട്.
xgf

