അബുദാബി കിരീടാവകാശിയായി ഷെയ്ഖ് ഖാലിദ് നിയമിതനായി


ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബി കിരീടവകാശിയായി നിയമിതനായി. ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനെ യുഎഇ വൈസ് പ്രസിഡന്റായും നിയമിച്ചു. ഹസ ബിന്‍ സായിദ് അല്‍ നഹ്യാന്‍, തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ക്ക് അബുദബിയുടെ ഉപ ഭരണാധികാരികളായിട്ടാണ് നിയമനം.

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മൂത്ത മകനാണ് ഷെയ്ഖ് ഖാലിദ്. ഫെഡറല്‍ സുപ്രിം കൗണ്‍സിലിന്റെ അനുമതിയോടെയായിരുന്നു പ്രഖ്യാപനങ്ങള്‍ നടന്നത്. പുതിയ ഭരണാധികാരികളെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിനന്ദിച്ചു.

അബുദാബി ഭരണാധികാരിയെന്ന നിലയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ അബുദാബി എക്‌സിക്യുട്ടീവ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തിന് ശേഷമാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പ്രസിഡന്റായി ചുമതലയേറ്റത്.

article-image

ാ4565

You might also like

  • Lulu Exchange
  • Straight Forward

Most Viewed