എയർ ഇന്ത്യ എക്‌സ്പ്രസ് ദുബായ്− കണ്ണൂർ വിമാന സർവീസ് നവംബർ ഒന്നു മുതൽ ആരംഭിക്കും

ദുബായ്− കണ്ണൂർ വിമാന സർവീസ് നവംബർ ഒന്നു മുതൽ ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ദുബായിൽ നിന്ന് വൈകിട്ട് 6.40ന് പുറപ്പെട്ട് രാത്രി 11.40ന് കണ്ണൂരിലെത്തുന്ന തരത്തിലാണ് വിമാന സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ കണ്ണൂരിൽ നിന്ന് പുലർച്ചെ 12.50ന് പുറപ്പെട്ട് 3.15ന് ദുബായിൽ എത്തും. 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂരിലേക്കു 5 കിലോ അധിക ബാഗേജും അനുവദിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചു.
അതേസമയം, ഷാർജ− വിജയവാഡ നേരിട്ടുള്ള സർവീസ് ഈ മാസം 31ന് ആരംഭിക്കും. തിങ്കൾ, ശനി ദിവസങ്ങളിൽ രാവിലെ 11ന് ഷാർജയിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 4.25ന് വിജയവാഡയിൽ എത്തും. തിരിച്ച് 2.35ന് പുറപ്പെട്ട് രാത്രി 9.30ന് ഷാർജയിൽ എത്തും. 399 ദിർഹമാണ് ടിക്കറ്റ് നിരക്ക്.
dufi