കേരളത്തിൽ തുലാവർഷം നാളെ മുതൽ; ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തെക്കു കിഴക്കേ ഇന്ത്യയിൽ തുലാവർഷമെത്തി. തമിഴ്നാട് തീരത്താണ് തുലാവർഷം ആദ്യമെത്തിയത്. ഞായറാഴ്ചയോടെ കേരള തീരംതൊടും. കേരളത്തിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.
ശ്രീലങ്കയ്ക്ക് സമീപത്തായി ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. കടൽ നിരപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ മുകളിലാണ് ചക്രവാത ചുഴി രൂപപ്പെട്ടിരിക്കുന്നത്. വടക്ക് − കിഴക്കൻ ദിശയിൽ കാറ്റ് ശക്തമായതും മഴയ്ക്ക് കാരണമാകും.
cjgkv