ആസാമിൽ നാല് തൊഴിലാഴികൾ കിണറ്റിൽ മുങ്ങിമരിച്ചു

ആസാമിലെ ഹൈലാകാൻഡി ജില്ലയിൽ നാല് തൊഴിലാഴികൾ കിണറ്റിൽ മുങ്ങിമരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബക്രിവാർ മേഖലയിലെ ഒരു വീട്ടിൽ കിണർ വൃത്തിയാക്കുന്ന ജോലികളിൽ ഏർപ്പെട്ടിരുന്നവരാണ് മരിച്ചത്.
കിണറിന്‍റെ തിട്ടയിൽ നിന്ന് ജോലി ചെയ്യുകയായിരുന്ന ഒരു തൊഴിലാളി താഴേക്ക് വീണതോടെ മറ്റുള്ളവർ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചു. തുടർന്ന് ഇവരും നിലതെറ്റി കിണറ്റിലേക്ക് വീണാണ് അപകടം സംഭവിച്ചത്.
deutu