ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും: നിയമത്തിന് അംഗീകാരം നല്‍കി യുഎഇ മന്ത്രിസഭ


സ്വകാര്യ മേഖലയില്‍ ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന നിയമത്തിന് അംഗീകാരം നല്‍കി യുഎഇ മന്ത്രിസഭ.

ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങള്‍, രോഗങ്ങള്‍ എന്നിവയ്ക്കു ചികിത്സയും നഷ്ടപരിഹാരവും ഉറപ്പാക്കുന്ന നിയമത്തിനാണ് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കിയത്. തൊഴിലുടമ ഇതേകുറിച്ച്‌ ഉടന്‍ അധികൃതര്‍ക്കു റിപ്പോര്‍ട്ട് ചെയ്യുകയും അന്വേഷണം വേണമെന്നാണ് നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. തൊഴിലാളികളുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്താനാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

നൂറോ അതിലേറെയോ തൊഴിലാളികള്‍ ഉള്‍പ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്തു. എക്‌സ്‌പോ വേദിയില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed