ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലാ വാർഷിക ജനറൽബോഡി യോഗം മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലത്തിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ട് ജില്ലാ ജനറൽ സെക്രട്ടറി ഇൻമാസ് ബാബു പട്ടാമ്പിയും വരവ് ചിലവ് കണക്കുകൾ ട്രഷറർ നിസാമുദ്ധീൻ മാരായമംഗലവും അവതരിപ്പിച്ചു. യോഗത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി ശറഫുദ്ധീൻ മാരായമംഗലം, ജനറൽ സെക്രട്ടറിയി ഇൻമാസ് ബാബു പട്ടാമ്പി, ട്രഷറർ ആയി ഹാരിസ് വി വി തൃത്താല എന്നിവരാണ് ചുമതലയേറ്റത്. നൗഫൽ പടിഞ്ഞാറങ്ങാടിയാണ് ഓർഗനൈസിങ് സെക്രട്ടറി. വൈസ് പ്രസിഡണ്ടുമാരായി നിസാമുദ്ധീൻ മാരായമംഗലം, ആഷിഖ് മേഴത്തൂർ,യൂസഫ് മുണ്ടൂർ,അൻവർ കുമ്പിടി , നൗഷാദ് പുതുനഗരം സെക്രട്ടറിമാരായി മാസിൽ പട്ടാമ്പി, അനസ് നാട്ടുകൽ, യഹ്‌യ വണ്ടുംതറ,ഫൈസൽ വടക്കഞ്ചേരി , ഷഫീഖ് വല്ലപ്പുഴ, എന്നിവരെയും തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു കൊണ്ട് കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര , അഷ്‌റഫ് മരുതൂർ, കൃഷ്ണമൂർത്തി ആലത്തൂർ, ഷമീർ ചെർപ്പുള്ളശേരി എന്നിവർ സംസാരിച്ചു.
