ഡോക്ടര്‍ ആസാദ് മൂപ്പന് ദുബായിലെ അമിറ്റി യൂണിവേഴ്സിറ്റി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു


ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സ്ഥാപക ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്  ദുബായിലെ അമിറ്റി യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ദുബായിലെ അമിറ്റി യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന ബിരുദദാന ചടങ്ങിലാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്.

കഴിഞ്ഞ 35 വര്‍ഷമായി, ആസ്റ്റര്‍, ആക്സസ്, മെഡ്കെയര്‍ ബ്രാന്‍ഡുകളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും പ്രൈമറി, ക്വാട്ടേണറി മെഡിക്കല്‍ പരിചരണം നല്‍കുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന് 27 ആശുപത്രികള്‍, 118 ക്ലിനിക്കുകള്‍, 66 ലാബുകള്‍ എന്നിവയുള്‍പ്പെടെ 7 രാജ്യങ്ങളിലായി 535 സ്ഥാപനങ്ങളുണ്ട്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഡോ. ആസാദ് മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍, ഡോ. മൂപ്പന്‍ ഫാമിലി ഫൗണ്ടേഷന്‍ എന്നിവയിലൂടെ നിരവധി സാമൂഹിക സേവന ഉദ്യമങ്ങളും നടത്തിവരുന്നുണ്ട്.  തന്റെ സ്വകാര്യ സമ്പത്തിന്റെ 20 ശതമാനം സാമൂഹിക മാറ്റം പ്രാപ്തമാക്കുന്നതിനും, അര്‍ഹരായ ആളുകളെ സഹായിക്കുന്നതിനും വേണ്ടിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നീക്കിവച്ചിരിക്കുകയാണ്.  ഇന്ത്യ, സൊമാലിയ, സുഡാന്‍, ജോര്‍ദാന്‍, ഫിലിപ്പീന്‍സ്, ഒമാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ 3.5 ദശലക്ഷം ജീവിതങ്ങള്‍ക്ക് സഹായ ഹസ്തമെത്തിച്ച ആസ്റ്റര്‍ വോളണ്ടിയേഴ്‌സില്‍ 42,000 സന്നദ്ധപ്രവര്‍ത്തകരാണ് കര്‍മ്മനിരതരായിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed