ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടരും
പ്രമോദ് സാവന്ത് വീണ്ടും ഗോവ മുഖ്യമന്ത്രിയാകും. രണ്ടാം തവണയാണ് പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകുന്നത്. കേന്ദ്രനേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 ല്‍ 20 സീറ്റുകള്‍ നേടിയാണ് ബിജെപി മൂന്നാം തവണയും തുടര്‍ഭരണം ഉറപ്പിച്ചത്. പ്രമോദ് സാവന്തിന്‍റെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിരവധി മുതിര്‍ന്ന നേതാക്കള്‍ ഗോവയിലെത്തുമെന്നാണ് അറിയിപ്പ്.
രണ്ടാം തവണയും മുഖ്യമന്ത്രിയായി തന്‍റെ പേര് നിര്‍ദ്ദേശിക്കാന്‍ തന്നെ വിശ്വസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തോടും എംഎല്‍എമാരോടും താന്‍ നന്ദി പറയുന്നുവെന്ന് പ്രമോദ് സാവന്ത് പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ വികസന കാഴ്ചപ്പാട് താന്‍ സംസ്ഥാനത്ത് നടപ്പാക്കും. തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം നിറവേറ്റുകയും പ്രകടനപത്രിക നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നും പ്രമോദ് സാവന്ത് കൂട്ടിച്ചേര്‍ത്തു.

