ഇരട്ടപ്രഹരം - ഇന്ധനവിലയും പാചകവാതക വിലയും വർദ്ധിപ്പിച്ചു
138 ദിവസത്തെ ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ വീണ്ടും ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില വർധന ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ വരും. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.18 രൂപയും ഡീസലിന് 92.40 രൂപയുമാണ് പുതിയ വില. തിരുവനന്തപുരത്ത് പെട്രോളിന് 107.31 രൂപയും ഡീസലിന് 94.41 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോള്‍ 105.45 രൂപയും ഡീസലിന് 92.61 രൂപയുമാണ് നിരക്ക്.
ഇന്ധനവില വർധനവിന് പിന്നാലെ പാചക വാതക വിലയും കൂട്ടിയിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയാണ്. 5 കിലോയുടെ ചെറിയ സിലിണ്ടറിന്‍റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്‍റെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു.
യുക്രെയ്ൻ- റഷ്യ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതോടെയാണ് ഇന്ധനവില ഉയരുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് മൂലം ആഴ്ചകളോളം രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു.

