റമദാനിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് രണ്ട് മണിക്കൂര്‍ ജോലിയിളവ്


റമദാനില്‍ യു.എ.ഇയിലെ സ്വകാര്യ മേഖല ജീവനക്കാരുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു. നിലവിലെ സമയത്തില്‍ നിന്ന് രണ്ടുമണിക്കൂര്‍ ഇളവ് ലഭിക്കുന്ന രീതിയിലാണ് സമയം ക്രമീകരിക്കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരുടെ റമദാന്‍ പ്രവൃത്തിസമയം നേരത്തേ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 2.30 വരെയായി ചുരുക്കിയിരുന്നു. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 12 വരെ മാത്രമായിരിക്കും പ്രവൃത്തി സമയം. സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് എല്ലാ ദിവസവും പ്രവൃത്തി സമയത്തില്‍ രണ്ടുമണിക്കൂര്‍ ഇളവുണ്ടാകും. ഏപ്രില്‍ രണ്ടിന് റമദാന്‍ തുടങ്ങുമെന്നാണ് കരുതുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed