ദുബൈയിൽ മിനിബസ് ട്രക്കിലിടിച്ച് വൻ അപകടം: ആറ് ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് മരണം
ഷീബ വിജയൻ
ദുബൈ എമിറേറ്റ്സ് റോഡിൽ മിനിബസും ട്രക്കും കൂട്ടിയിടിച്ച് എട്ടു പേർ ദാരുണമായി മരണപ്പെട്ടു. മരിച്ചവരിൽ ആറുപേർ ഇന്ത്യക്കാരാണെന്നാണ് പ്രാദേശികമായി ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. മോട്ടീവ് ടെക്നിക്കൽ സർവീസസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാറിനെ തുടർന്ന് ഒരു ട്രക്ക് റോഡിന് നടുവിൽ പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമായത്. ട്രക്ക് ഡ്രൈവറുടെ ശ്രദ്ധക്കുറവും കൃത്യമായ അകലം പാലിക്കാത്തതും കാരണം പിന്നാലെ വന്ന മിനിബസ് ട്രക്കിന്റെ പുറകിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ മറ്റ് എട്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ മലയാളികൾ ഉണ്ടോ എന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
dfswewseqswd

