ടിക് ടോക്കിലെ വെല്ലുവിളി; ഷാർജയിൽ മലയാളി കുത്തേറ്റു മരിച്ചു, കൊല്ലം സ്വദേശി കസ്റ്റഡിയിൽ
ഷീബ വിജയൻ
ഷാർജ: ഷാർജയിൽ ടിക് ടോക്കിലെ തർക്കത്തെത്തുടർന്ന് മലയാളി കുത്തേറ്റു മരിച്ചു. കണ്ണൂർ സ്വദേശിയായ ഇസ്മായിൽ പൊന്നാരം ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത്. സംഭവത്തിൽ ഷാർജ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടിക് ടോക്കിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ദിവസങ്ങളായി ശക്തമായ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഈ ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുകയും പരസ്രം കൊലവിളി നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഉണ്ടായ കത്തിക്കുത്തിലാണ് ഏറെനാളായി ഷാർജയിൽ ജോലി ചെയ്യുന്ന ഇസ്മയിൽ കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ആളും മലയാളിയാണെന്നാണ് വിവരം. ഇയാൾ കൊല്ലം സ്വദേശിയാണെന്ന് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
asddsdsdsa

