വിനോദസഞ്ചാരം; പരസ്പര സഹകരണത്തിന് കേരളവും അബുദാബിയും തമ്മിൽ ധാരണ
വിനോദസഞ്ചാരമേഖലയിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ അബുദാബിയും കേരളവും തീരുമാനിച്ചു. യു.എ.ഇ.യിൽ സന്ദർശനം നടത്തുന്ന സംസ്ഥാന വിനോദസഞ്ചാര-പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് അൽ ഖലീഫ അൽ മുബാറക്കുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് തീരുമാനം. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെക്കാനും ഇരുവരും തീരുമാനിച്ചു. മെയ് ആദ്യവാരം കൊച്ചിയിൽ നടക്കുന്ന കേരള ട്രാവൽ മാർട്ടിൽ അതിഥിയായി പങ്കെടുക്കാനും മന്ത്രി അബുദാബി ടൂറിസം ചെയർമാനെ ക്ഷണിച്ചു. വിനോദസഞ്ചാരവകുപ്പ് ഡയറക്ടർ കൃഷ്ണ തേജ, വ്യവസായി എം എ യൂസഫലി എന്നിവരും യോഗത്തിൽ പങ്കെടുത്തു.


