ഫഹദിനും നസ്‌റിയയ്ക്കും യുഎഇ ഗോൾഡൻ വിസ


ഫഹദ് ഫാസിലിനും നസ്‌റിയ നസീമിനും 10 വര്‍ഷത്തെ യുഎഇ ഗോള്‍ഡന്‍ റെസിഡന്‍സി വിസ ലഭിച്ചു. ഇന്ത്യന്‍ സിനിമാ മേഖലയില്‍നിന്ന് ഇതിനകം നിരവധി പ്രമുഖ താരങ്ങള്‍ ഡോള്‍ഡന്‍ വിസ നേടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു താരജോഡി ദീര്‍ഗ്ഗകാല റെസിഡന്‍സി കരസ്ഥമാക്കുന്നത്. ദുബൈയിലെ പ്രമുഖ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ്(ech) ബിസിനസ് കണ്‍സള്‍ട്ടന്‍സിയാണ് ഇരുവരുടേയും ഗോള്‍ഡന്‍ വിസാ നടപടിക്രമങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച് നല്‍കിയത്.

കമ്പനി ആസ്ഥാനത്തൊരുക്കിയ ചടങ്ങല്‍ നേരിട്ടെത്തിയ ഇരുവരും സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍നിന്നാണ് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. ദുബൈ നല്‍കിയ അംഗീകാരത്തിന് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഇ.സി.എച്ചിനും ഇരുവരും ഹൃദ്യമായ നന്ദി അറിയിച്ചു.വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച നിരവധി പ്രതിഭകളാണ് ഇതിനകം യു.എ .ഇയുടെ പത്ത് വര്‍ഷ താമസ വിസ കരസ്ഥമാക്കിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed