നടൻ ടൊവിനോ തോമസിന് ഗോൾഡൻ വിസ


ദുബൈ: മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ നടൻ ടൊവിനോ തോമസിന് യു.എ.ഇയുടെ പത്ത് വർഷത്തെ ഗോൾഡൻ വിസ. കലാ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ടോവിനോക്ക് ഗോൾഡൻ വിസ അനുവദിച്ചത്. വിസ സ്വീകരിക്കാൻ ടൊവിനോ ദുബൈയിൽ എത്തുകയും ഇന്ന് വിസ സ്വീകരിക്കുകയും ചെയ്തു. 

വിവിധ സിനിമകളുടെ ഭാഗമായി ടൊവീനോ മുൻപും ദുബൈയിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഫോറൻസികിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ദുബൈയിലേക്ക് തിരിക്കാനിരിക്കവെയാണ് യാത്രാ വിലക്ക് വന്നത്. ഇതിന് ശേഷം ആദ്യമായാണ് താരം ദുബൈയിൽ എത്തുന്നത്.

You might also like

  • Straight Forward

Most Viewed