പെറുവിലെ ഹുവാല്ലഗ നദിയിൽ ബോട്ടുകൾ‍ കൂട്ടിയിടിച്ച് 11 മരണം


ലിമ: പെറുവിലെ യൂറിമാഗുവാസ് ജില്ലയിലെ ഹുവാല്ലഗ നദിയിൽ ബോട്ടുകൾ‍ കൂട്ടിയിടിച്ച് 11 പേർ‍ മരിച്ചു. ആറു പേർ‍ക്കു പരിക്കേറ്റു. സാന്‍റാ മരിയയിൽ നിന്ന് യാത്രതിരിച്ച ബാർ‍ജ് യന്ത്രബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടം. 80ഓളം യാത്രക്കാർ ബാർജിലുണ്ടായിരുന്നു. 

അപകടത്തിൽ‍ ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ടെന്ന് സെക്ടോരിയൽ‍ എമർ‍ജന്‍സി ഓപ്പറേഷൻ സെന്‍റർ‍ അറിയിച്ചു. പെറുവിയൻ നാവിക സേനയും സെക്ടോരിയൽ‍ എമർ‍ജി ഓപ്പറേഷന്‍സ് സെന്‍ററും അപകടസ്ഥലത്തെത്തി രക്ഷാപ്രവർ‍ത്തനങ്ങൾ‍ക്കു നേതൃത്വം നൽ‍കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed