ദുബായിൽ അനാഥരായ കുട്ടികളുടെ സംരക്ഷണം ഇനി പ്രവാസികൾക്കും ഏറ്റെടുക്കാം
ഷീബ വിജയ൯
ദുബായ്: യു.എ.ഇയിൽ അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ ഇനിമുതൽ പ്രവാസികൾക്കും അനുമതി. 2022-ലെ നിയമപ്രകാരം ഇമാറാത്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സൗകര്യമാണ് പുതിയ ഭേദഗതിയിലൂടെ പ്രവാസികളിലേക്കും വ്യാപിപ്പിച്ചത്. നിലവിലെ നിയമം അനുസരിച്ച് ഇമാറാത്തി കുടുംബത്തിനോ അവിവാഹിതരായ ഇമാറാത്തി സ്ത്രീകൾക്കോ മാത്രമേ അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ യോഗ്യതയുണ്ടായിരുന്നുള്ളൂ. എന്നാൽ, പുതിയ നിയമഭേദഗതി പ്രകാരം അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന് പ്രവാസികൾക്കും അപേക്ഷ സമർപ്പിക്കാം. ഇതിനായുള്ള വ്യവസ്ഥകളും കർശനമായ മേൽനോട്ട നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.
assfdfdfd
