നാളെ യു.എ.ഇയുടെ ദേശീയ ദിനം: രാജ്യമെങ്ങും ആഘോഷം
ഷീബ വിജയ൯
അബൂദബി: 54 മത് ദേശീയ ദിനാഘോഷ നിറവിൽ യു.എ.ഇ. ഡിസംബർ രണ്ടിനാണ് രാജ്യം ദേശീയദിനം ആഘോഷിക്കുന്നത്. ദേശീയദിനത്തിന്‍റെ ഭാഗമായി രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്. വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യമെങ്ങും ഒരുങ്ങുന്നത്. സ്വദേശികൾക്കൊപ്പം പ്രവാസി സമൂഹവും ആഘോഷങ്ങളുടെ ഭാഗമാകും. കെ.എം.സി.സി, ഇന്ത്യൻ അസോസിയേഷൻ ഷാർജ, ഓർമ തുടങ്ങിയ പ്രമുഖ പ്രവാസി സംഘടനകൾ ഈദുൽ ഇത്തിഹാദിനോടുബന്ധിച്ച് വിപുലമായി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ദുബൈ കെ.എം.സി.സിയുടെ ഈദുൽ ഇത്തിഹാദ് ആഘോഷങ്ങൾ ഡിസംബർ രണ്ടിന് ദുബൈ മംസാർ ശബാബ് അൽ അഹ്ലി ക്ലബ് ഓപൺ സ്റ്റേഡിയത്തിൽ നടക്കും. ഓർമ കേരളോത്സവം ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് സംഘടിപ്പിക്കുന്നത്. ദേശീയദിനാഘോഷങ്ങളോട് അനുബന്ധിച്ച് രണ്ട് ദിവസം എമിറേറ്റുകളിൽ പാർക്കിങ് സൗജന്യമാക്കുകയും പൊതുഗതാഗത സംവിധാനങ്ങളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.സ്മാരകദിനം രാജ്യത്തെ ധീരസൈനികരുടെ സ്മരണാര്‍ഥം യു.എ.ഇ ഞായറാഴ്ച സ്മാരകദിനം ആചരിച്ചു. അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന് എതിര്‍വശത്തെ വാഹത് അല്‍ കരാമയിൽ നടന്ന സ്മരണാഞ്ജലിയില്‍ ഭരണാധികാരികളും സേന മേധാവികളും പങ്കെടുത്തു. 1971 നവംബര്‍ 30ന് യു.എ.ഇയുടെ ആദ്യ രക്തസാക്ഷിയായ സാലം സുഹൈൽ ബിൻ ഖാമിസിന്‍റെ സ്മരണാര്‍ഥമാണ് ഈ ദിനം സ്മാരകദിനമായി തെരഞ്ഞെടുത്തത്.
adsewqsaeswd
