താലിബാന്റെ പ്രതികാര നടപടി ഏറെ ബാധിക്കുക കുട്ടികളെയെന്ന് യൂണിസെഫ്


ന്യൂയോർക്ക്: താലിബാന്റെ പ്രതികാര നടപടികളും സാന്പത്തിക പ്രതിസന്ധിയും ഏറെ ബാധിക്കുക കുട്ടികളെയെന്ന് യൂണിസെഫ്. അഫ്ഗാനിലെ കുട്ടികൾ സമീപകാലത്തൊന്നും അനുഭവിക്കാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഭരണരംഗത്തെ അരക്ഷിതാവസ്ഥയും ഭക്ഷ്യ ദൗർലഭ്യവും കുട്ടികളിൽ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ടെന്ന് യൂണിസെഫ് മേഖല മേധാവി ജോർജ്ജ് ലാറിയ അജേയി മുന്നറിയിപ്പു നൽകി.

അഫ്ഗാനിൽ താലിബാൻ വ്യാപാര വാണിജ്യ രംഗത്ത് ഉപരോധം നേരിടുന്നതിനാൽ ഗ്രാമീണ മേഖലയടക്കം കൊടിയ ദാരിദ്ര്യത്തിലേക്ക് വീഴുകയാണ്. ഭക്ഷ്യ ദൗർലഭ്യത്തിനൊപ്പം കനത്ത വില താങ്ങാൻ ആർക്കും സാധിക്കില്ലെന്ന അവസ്ഥയാണ്. കുടുംബങ്ങളിലെ ഭക്ഷണത്തേയും ആരോഗ്യത്തേയും ബാധിക്കുന്ന പ്രതിസന്ധി നേരിട്ട് കുട്ടികളേയും ബാധിച്ചുതുടങ്ങി. ശുദ്ധജലമില്ലാത്തതുമൂലമുള്ള ശാരീരികമായ പ്രശ്‌നങ്ങൾ കുട്ടികളിൽ വ്യാപകമാവുകയാണ്. കൊറോണ പ്രതിരോധം ഒട്ടുമില്ലാത്തതുമൂലം രോഗബാധിതരാകുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതായും ജോർജ്ജ് പറഞ്ഞു.

അഫ്ഗാനിലെ അവഗണന അനുഭവിക്കുന്ന വിഭാഗം കുട്ടികളാണ്. പോഷകാഹാരമില്ലാതെ ജീവിക്കേണ്ടി വരുന്ന തലമുറയിൽ പെൺകുട്ടികളുടെ അവസ്ഥ പരിതാപകരമാണ്. വിദ്യാഭ്യാസവും സ്വാതന്ത്ര്യവും ഇല്ലാതാകുന്നതോടെ കടുത്ത മാനസിക പ്രതിസന്ധി യിലേക്കും കുട്ടികൾ വീഴുമെന്നതാണ് മറ്റൊരു ദുരന്തമെന്നും യൂണിസെഫ് ചൂണ്ടിക്കാട്ടുന്നു. നാൽപ്പതു ലക്ഷം കുട്ടികളിൽ ഇരുപത് ലക്ഷത്തോളം വരുന്ന പെൺകുട്ടികളാണ് പ്രതിസന്ധിയിലേക്ക് വീഴുന്നത്. ഇവർ എല്ലാ സ്വാതന്ത്ര്യവും ഹനിക്കപ്പെട്ട അവസ്ഥയി ലാണെന്നും യൂണിസെഫ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed