കൊച്ചി-ലണ്ടൻ വിമാന സർവീസ് പുനരാരംഭിക്കുന്നു
നെടുന്പാശേരി: മലയാളി സഞ്ചാരികൾക്ക് ആശ്വാസം പകർന്ന് ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. ബുധനാഴ്ച പുലർച്ച 3.18ന് ഹീത്രുവിൽനിന്ന് എത്തിയ വിമാനത്തിൽ 221 യാത്രക്കാരുണ്ടായിരുന്നു. രാവിലെ 5.57ന് 232 യാത്രക്കാരുമായി മടങ്ങി.
ഈ മാസം 22 മുതൽ ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലായി കൊച്ചിയിൽ നിന്നും നേരിട്ട് ലണ്ടൻ സർവീസുണ്ടാകും.


