ദുബൈയിലേക്ക് ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് സർവീസില്ലെന്ന് എമിറേറ്റ്‌സ് എയർലൈൻ


ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്. സര്‍വീസുകള്‍ ഏഴിന് പുനഃരാരംഭിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. യാത്രാക്കാരുടെ ട്വിറ്ററിലൂടെയുള്ള അന്വേഷണത്തിന് മറുപടിയായാണ് എമിറേറ്റ്സ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് ഇന്ത്യയില്‍ നിന്ന് പ്രവേശന അനുമതി നല്‍കിയതിന് പിന്നാലെ 23 മുതല്‍ സര്‍വീസ് തുടങ്ങുമെന്നായിരുന്നു നേരത്തെ എമിറേറ്റ്സ് അറിയിച്ചിരുന്നത്. എന്നാല്‍ സര്‍വീസ് തുടങ്ങാത്തത് സംബന്ധിച്ച് യാത്രക്കാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed